ഒരു കാലത്ത് വെള്ളിത്തിരയില്‍ നിറഞ്ഞുനിന്ന് പൊടുന്നനെ സിനിമാലോകത്തുനിന്നും അപ്രത്യക്ഷമായ താരമാണ് കരിഷ്മ കപൂര്‍. എന്നാല്‍ വിക്രം ഭട്ടിന്റെ ‘ഡേന്‍ഞ്ചറസ് ഇഷ്‌ക്’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം.

എന്നാല്‍ ചിത്രത്തില്‍ താന്‍ ഐറ്റം നമ്പര്‍ ചെയ്‌തെന്ന വാര്‍ത്ത കരീന നിഷേധിച്ചു. അതുമാത്രമല്ല ആ ഇനത്തോട് അലര്‍ജിയാണെന്നാണ് കരിഷ്മ ഇപ്പോള്‍ പറയുന്നത്.

എന്നാല്‍ അക്ഷയ് കുമാറിനൊപ്പം അഭിനയിച്ച ‘റൗഡി റാത്തോര്‍ ‘എന്ന ചിത്രം അത് ആവശ്യപ്പെട്ടിരുന്നെന്നും കരിഷ്മ വ്യക്തമാക്കി. എന്നാല്‍ പ്രഭുദേവ സംവിധാനം ചെയ്ത സജ്ജയ്‌ലീല ബാന്‍സാലി ഫിലിംസിന്റെ മുന്നി ഏന്‍ഡ് ചിക്‌നി ചമേലി എന്ന ഐറ്റം സോഗില്‍ തകര്‍പ്പന്‍ പ്രകടനമാണ് കരിഷ്മ കാഴ്ചവെച്ചത്.

അതിനും കരിഷ്മയ്ക്ക് ന്യായീകരണമുണ്ട്. ആ പാട്ടിന് കൊറിയോഗ്രാഫി ചെയ്തത് പ്രഭുദേവ തന്നെയാണ്. ആ ചിത്രം അത് അര്‍ഹിക്കുന്നതുകൊണ്ടാണ് ഐറ്റം നമ്പര്‍ ചെയ്യാന്‍ തീരുമാനിച്ചത്. ആ പാട്ട് ചെയ്തതുകൊണ്ട് തന്നെ ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടിവന്നിട്ടുണ്ട്. പക്ഷേ അതൊന്നും കാര്യമാക്കുന്നില്ലെന്നും കരിഷ്മ പറഞ്ഞു.

‘വിവാദങ്ങളും ഗോസിപ്പുകളും സിനിമയില്‍ നിത്യസംഭവമാണ്. അതൊന്നു കാര്യമാക്കുന്നില്ല. ഡേന്‍ഞ്ചറസ് ഇഷ്‌ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ ‘സാറ്റാ പേ സാറ്റ’ എന്ന ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങും. ഞാന്‍ വളരെ സിലക്ടീവ് ആവാനുള്ള ശ്രമത്തിലാണ്. നല്ല കഥാപാത്രങ്ങളെ ലഭിക്കണമെങ്കില്‍ സിലക്ടീവ് ആയേ പറ്റൂ. ഒരു പാട് തിരക്കഥകള്‍ കേള്‍ക്കുന്നുണ്ട്. എന്തായാലും എന്റെ അടുത്തു നിന്നും ഒരു ഐറ്റം ഡാന്‍്‌സ് ആരും പ്രതീക്ഷിക്കേണ്ട’.- കരീന വ്യക്തമാക്കി.

വിവാഹശേഷം സിനിമയില്‍ നിന്നും മാറിനില്‍ക്കുന്ന നടികള്‍ തിരിച്ചുവരുന്നത് ബോളിവുഡില്‍ ഇപ്പോള്‍ പതിവ് കാഴ്ചയാണ്. കാജോളും മാധുരി ദീക്ഷിതും രണ്ടാംവരവിലും വിജയങ്ങള്‍ സൃഷ്ടിച്ചു.ഷാരൂഖ് ഖാന്റെ ‘ഓം ശാന്തി ഓ’മില്‍ കരിഷ്മയായി തന്നെ വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Malayalam news

Kerala news in English