എഡിറ്റര്‍
എഡിറ്റര്‍
സോളാര്‍ കേസ്: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണമുണ്ടാകില്ല
എഡിറ്റര്‍
Sunday 30th June 2013 7:41am

ummen-chandi-laugh

തിരുവനന്തപുരം: ##സോളാര്‍തട്ടിപ്പ് കേസില്‍ ##മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അന്വേഷണം നടത്തേണ്ടെന്ന് അന്വേഷണ സംഘം. തട്ടിപ്പ് ഗൂഢാലോചനയുടെ ഉറവിടം മുഖ്യമന്ത്രിയുടെ ഓഫീസ് അല്ലാത്തതിനാല്‍ ഓഫീസില്‍ അന്വേഷണം വേണ്ടെന്നാണ് തീരുമാനം.

കേസില്‍ മുഖ്യമന്ത്രിയില്‍ നിന്നും തെളിവെടുക്കേണ്ടതില്ലെന്നും അന്വേഷണ സംഘം തീരുമാനിച്ചതായാണ് അറിയുന്നത്. മുഖ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായ ടെന്നി ജോപ്പനെ ചോദ്യം ചെയ്തതില്‍  നിന്ന് തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുള്ളതായി വെളിപ്പെട്ടിരുന്നു.

Ads By Google

40 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ച് കൈമാറിയതായും സരിത, ബിജു,  ശ്രീധരന്‍ എന്നിവരുമായി കരാര്‍ ഉറപ്പിച്ചത് മുഖ്യന്ത്രിയുടെ ഓഫീസിലെ തന്റെ ക്യാബിനില്‍ വെച്ചാണെന്നും ജോപ്പന്‍ മൊഴി നല്‍കിയതായും വാര്‍ത്ത വന്നിരുന്നു.

മുഖ്യമന്ത്രിയെ ചോദ്യം ചെയ്തില്ലെങ്കില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്ന് കഴിഞ്ഞ ദിവസം ചീഫ് വിപ്പ് പി.സി ജോര്‍ജും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം. ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വെച്ചല്ലെന്നും മുഖ്യമന്ത്രിക്കെതിരെ യാതൊരു ക്രിമിനല്‍ കേസും  ഇല്ലെന്നും അന്വേഷണ സംഘം പറയുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് പങ്കുള്ള സോളാര്‍ തട്ടിപ്പ് കേസ് ടെന്നി ജോപ്പനില്‍ മാത്രം ഒതുക്കാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദനും ആരോപിച്ചിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസിലെ വെബ് ക്യാമറ പരിശോധിച്ചാല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ജോപ്പനെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കൊണ്ടുവന്ന പരിശോധന നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടിരുന്നു.

കേസില്‍ കൂടുതല്‍ അറസ്റ്റ് ഇനിയും വരേണ്ടതുണ്ടെന്നും അറസ്റ്റ് ഭയന്നാണ് മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ചു തൂങ്ങുന്നതെന്നും വി.എസ് ആരോപിച്ചിരുന്നു.

Advertisement