എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികവേഴ്ച എന്ന് മിണ്ടിപ്പോകരുത് ‘; ഷാരൂഖ് ചിത്രത്തിന് സര്‍ട്ടിഫിക്കറ്റ് നല്‍കില്ലെന്ന് സെന്‍സര്‍ ബോര്‍ഡ്
എഡിറ്റര്‍
Thursday 22nd June 2017 2:55pm

ന്യൂദല്‍ഹി: ബോളിവുഡ് സംവിധായകന്‍ ഇംത്യാസ് അലിയുടെ പുതിയ ചിത്രമായ ജബ് ഹരി മെറ്റ് സെജല്‍ എന്ന ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കഴിയില്ലെന്ന നിലപാടുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ അധ്യക്ഷന്‍ പെഹ്‌ലാജ് നിഹ്‌ലാനി.

ചിത്രത്തില്‍ ലൈംഗികവേഴ്ച എന്ന് ആവര്‍ത്തിക്കുന്ന സംഭാഷണ രംഗങ്ങള്‍ വെട്ടിമാറ്റണമെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം.


Dont Miss യുവമോര്‍ച്ച നേതാവിന്റെ കൊടുങ്ങല്ലൂരിലെ വീട്ടില്‍ റെയ്ഡ്: കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവും കണ്ടെത്തി


‘ ട്രെയിലറിന് യു.എ സര്‍ട്ടിഫിക്കറ്റ് നല്‍കണമെങ്കില്‍ ലൈംഗിക ബന്ധം എന്ന വാക്ക് സംഭാഷണത്തില്‍ നിന്ന് വെട്ടിമാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നീക്കം ചെയ്ത കോപ്പിയുമായി അവര്‍ എത്തിയില്ല. അതുകൊണ്ട് തന്നെ ട്രെയിലറിന് അനുമതി നല്‍കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ ഇന്ത്യയിലെ ഏതെങ്കിലുമൊരു മാധ്യമത്തില്‍ ഈ ട്രെയിലര്‍ അനുവദിനീയമല്ലെന്നും പെഹ്‌ലാജ് നിഹ് ലാനി പറയുന്നു.

ചില ചാനലുകളില്‍ ചിത്രത്തിന്റെ ട്രെയിലര്‍ കാണിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവര്‍ ട്രെയിലര്‍ യൂട്യൂബില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തതായിരിക്കുമെന്നും ഇന്റര്‍നെറ്റില്‍ നിന്നും കണ്ടന്റ് നീക്കം ചെയ്യാനുള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന് ഇല്ലെന്നും പെഹ്‌ലാജ് നിഹ്‌ലാനി പറയുന്നു.

അതേസമയം ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കുന്ന സെന്‍സര്‍ ചെയ്യപ്പെടാത്ത ഫൂട്ടേജ് ഒഴിവാക്കാനുള്ള അധികാരം തങ്ങള്‍ക്കുണ്ട്. നെറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ഫൂട്ടേജ് ചാനലുകളില്‍ കാണിക്കുന്നത് നിയമവിരുദ്ധമാണ്. ട്രെയിലര്‍ പുറത്തുവിട്ട ചാനലുകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറയുന്നു.

Advertisement