എഡിറ്റര്‍
എഡിറ്റര്‍
ലൈംഗികാരോപണ വിധേയനായ ജഡ്ജുമാരുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്
എഡിറ്റര്‍
Thursday 16th January 2014 3:03pm

delhi-highcourt

ന്യൂദല്‍ഹി: ലൈംഗികാരോപണ വിധേയനായ മുന്‍ സുപ്രീം കോടതിയ ജഡ്ജിയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്ക്. ദല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്.

വിഷയവുമായി ബന്ധപ്പെട്ട കോടതി വിധികള്‍ മാത്രമേ പ്രസിദ്ധീകരിക്കാന്‍ പാടുള്ളൂ. ജഡ്ജിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ മാധ്യമങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം.

ജഡ്ജിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിച്ച മൂന്ന് മാധ്യമങ്ങള്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

മാധ്യമങ്ങളില്‍ തനിക്കെതിരെ പരാതി പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കണമെന്ന് കാണിച്ച് ജഡ്ജി നല്‍കിയ ഹരജിയിലാണ് വിധി.

യുവ അഭിഭാഷകയാണ് മുന്‍ സുപ്രീം കോടതി ജഡ്ജിനെതിരെ ലൈംഗികാരോപണമുന്നയിച്ചത്.

2011 ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. സംഭവം നടന്ന് പരാതി നല്‍കാന്‍ കാലതാമസമുണ്ടായതെതെന്താണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി ചോദിച്ചിരുന്നു.

Advertisement