ലണ്ടന്‍: ലോകത്തിലെ ഏറ്റവും മികച്ച 200 സര്‍വകലാശാലളുടെ പട്ടികയില്‍ സ്ഥാനം പിടിക്കാന്‍ ഐ.ഐ.ടികളും ഐ.ഐ.എമ്മുകളുമടക്കമുള്ള ഒറ്റ ഇന്ത്യന്‍ സര്‍വകലാശാലകള്‍ക്കുമായില്ല. ‘ടൈംസ് ഹയര്‍ എജ്യുക്കേഷന്‍’ മാഗസിന്‍ പുറത്തിറക്കിയ ലോകത്തെ മികച്ച 200 സര്‍വകലാശാലകളുടെ പട്ടികയിലാണ് ഇന്ത്യന്‍ സര്‍വകലാശാലകള്‍ പിന്തള്ളപ്പെട്ടത്.

ആദ്യ പത്തു സ്ഥാനങ്ങളില്‍ അമേരിക്കയില്‍ നിന്ന് ഏഴു സര്‍വകലാശാലകളും ബ്രിട്ടണില്‍ നിന്ന് മൂന്ന് സര്‍വകലാശാലകളും ഇടംപിടിച്ചു. ബ്രിട്ടനില്‍ നിന്ന് കേംബ്രിഡ്ജ്, ഓക്‌സഫോര്‍ഡ്, ഇംപീരിയല്‍ കോളേജ് എന്നിവയാണ് സ്ഥാനം പിടിച്ചത്. 200 സര്‍വകലാശാലകളില്‍ അമേരിക്കയില്‍ നിന്ന് 75 എണ്ണം ഇടംപിടിച്ചു. തയ്‌വാന്‍, ബ്രസീല്‍, സിംഗപ്പൂര്‍, ദക്ഷിണാഫ്രിക്ക, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകളും ആദ്യ 200ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ആദ്യ പത്ത് സര്‍വ്വകലാശാലകള്‍

1: കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി
2: ഹാര്‍വാര്‍ഡ് യൂനിവേഴ്‌സിറ്റി
3: സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റി
4: ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി
5: പ്രിന്‍സെട്ടന്‍ യൂനിവേഴ്‌സിറ്റി
6: കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റി
7: മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട ഓഫ് ടെക്‌നോളജി
8: ഇംപീരിയല്‍ കോളേജ് ലണ്ടന്‍
9: ചിക്കാഗോ യൂനിവേഴ്‌സിറ്റി
10: കാലിഫോര്‍ണിയ യൂനിവേഴ്‌സിറ്റി