എഡിറ്റര്‍
എഡിറ്റര്‍
രമേശ് എന്‍.എസ്.എസ് രഹസ്യധാരണ അറിയില്ലെന്ന് പി.പി തങ്കച്ചന്‍
എഡിറ്റര്‍
Tuesday 29th January 2013 12:00pm

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡണ്ട് രമേശ് ചെന്നിത്തലക്ക് എന്‍.എസ്.എസുമായി രഹസ്യധാരണ ഉണ്ടോയെന്ന് തനിക്കറിയില്ലെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി. പി.തങ്കച്ചന്‍.

വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവന്തപുരത്ത് ചേര്‍ന്ന യു.ഡി.എഫ് നേതൃയോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു യു.ഡി.എഫ് കണ്‍വീനര്‍.

Ads By Google

കഴിഞ്ഞ നിയമസഭാ തെരെഞ്ഞടുപ്പിന് മുമ്പ് രമേശ് എന്‍.എസ്.എസ് രഹസ്യധാരണ ഉണ്ടായതായി തന്റ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കൂടാതെ സര്‍ക്കാറിനെ ആരും ഭീഷണി പെടുത്തുന്നത് ശരിയല്ലെന്നും ഇത് ജനാധിപത്യത്തിന് ചേര്‍ന്ന നടപടി അല്ലെന്നും തങ്കച്ചന്‍ കൂട്ടി ചേര്‍ത്തു.

കഴിഞ്ഞ ഒരാഴ്ചയായി യു.ഡി.എഫില്‍ വിവാദങ്ങള്‍ തലപൊക്കിയത് ചെന്നിത്തലയെ ഭരണത്തിന്റെ താക്കോല്‍ സ്ഥാനത്ത് കൊണ്ടുവരണമെന്ന് സുകുമാരന്‍ നായരുടെ പ്രസ്ഥാവനയോടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ക്ക് തുടക്കമായത്.

അതേസമയം എന്‍.എസ്.എസിന്റെ പ്രസ്ഥാവനയോട് ചെന്നിത്തല ഇതു വരെ മറുപടി പറഞ്ഞില്ല. എന്നാല്‍ ഉള്ളിലുള്ള രോഷവും അമര്‍ഷവും പുറത്തു പ്രകടിപ്പിക്കാന്‍ കഴിയാതെ നിസഹായരായി നില്‍ക്കുകയാണു പല യു.ഡി.എഫ് നേതാക്കളും.

ഉമ്മന്‍ ചാണ്ടിയെ ലക്ഷ്യമിട്ടു കൊണ്ടു  സുകുമാരന്‍ നായര്‍ വിമര്‍ശനമുന്നയിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. ചെന്നിത്തലയെ മന്ത്രിസഭയിലെടുക്കണമെന്ന ആവശ്യമാണ് എന്‍.എസ്.എസ് നേതാവ് ഉന്നയിച്ചുവരുന്നത്.

എന്നാല്‍, തിരുവനന്തപുരം പ്രസംഗത്തില്‍, സമുദായ സംഘടനാ നേതാവിനു പറയാവുന്നതിന്റെ പരിധിയും സുകുമാരന്‍ നായര്‍ കടന്നു എന്നാണു പൊതുവേയുള്ള സംസാരം.

Advertisement