എഡിറ്റര്‍
എഡിറ്റര്‍
എന്‍.എസ്.എസ്സുമായി ഹൈക്കമാന്റ് കരാര്‍ ഉണ്ടാക്കിയത് അറിയില്ല
എഡിറ്റര്‍
Wednesday 30th January 2013 3:58pm

തിരുവനന്തപുരം: എന്‍.എസ്.എസ്സുമായി ഹൈക്കമാന്റ് കരാര്‍ ഉണ്ടാക്കിയതായി അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പലതവണ വിലാസ് റാവു ദേശ്മുഖിനെ കണ്ടിരുന്നെങ്കിലും അദ്ദേഹം അക്കാര്യം പറഞ്ഞിരുന്നില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അങ്ങനെയെങ്കില്‍ എന്‍.എസ്.എസ് കള്ളം പറയുകയാണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി ചിരിക്കുക മാത്രമാണ് ചെയ്തത്.

Ads By Google

എന്‍.എസ്.എസ്സിന്റെ പരാമര്‍ശത്തോടുള്ള രമേശ് ചെന്നിത്തലയുടെ മറുപടിയില്‍ തൃപ്തനാണ്. അദ്ദേഹം ഒരു മതേതര നേതാവും കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയുമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

രമേശിന് മന്ത്രിസഭയില്‍ ചേരണമെങ്കില്‍ ആരുടേയും സമ്മതം വേണ്ട. രമേശ് തന്നെ തീരുമാനിച്ചാല്‍ മതി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ തന്നെ തീരുമാനിക്കുന്നത് കെ.പി.സി.സി പ്രസിഡന്റാണെന്നും  മുഖ്യമന്ത്രി പറഞ്ഞു.

രമേശ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്ത് പ്രതിഷ്ഠിക്കണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെടുന്നത് അദ്ദേഹം നായരായത് കൊണ്ടല്ലെന്ന് ജി. സുകുമാരന്‍ നായര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്‍.എസ്.എസ്സും ഹൈക്കമാന്റും തമ്മിലുണ്ടാക്കിയ ധാരണപ്രകാരമാണ് ചെന്നിത്തലയെ താക്കോല്‍ സ്ഥാനം ആവശ്യപ്പെടുന്നതെന്നും ഈ ധാരണ മുഖ്യമന്ത്രി അട്ടമറിച്ചെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചിരുന്നു.

Advertisement