എഡിറ്റര്‍
എഡിറ്റര്‍
വിവാഹ നിശ്ചയം നടന്നിട്ടില്ലെന്ന് തൃഷ
എഡിറ്റര്‍
Friday 31st August 2012 8:20am

വിവാഹ ഗോസിപ്പുകള്‍ കൊണ്ട് സഹികെട്ടിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ. തൃഷയും തെലുങ്ക് സൂപ്പര്‍താരമായ റാണ ദഗ്ഗുപതിയുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന ഗോസിപ്പാണ് ഒടുവിലായി നടിയെ വലച്ചിരിക്കുന്നത്.

Ads By Google

വിവാഹ നിശ്ചയം നടന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് തൃഷ തന്നെ മുന്നോട്ടുവന്നിരിക്കുകയാണിപ്പോള്‍.

ഒരു സ്വകാര്യ ചടങ്ങില്‍ വെച്ച് തൃഷയും റാണയും വിവാഹനിശ്ചയം നടത്തിയെന്ന റിപ്പോര്‍ട്ടാണ് പ്രചരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ചടങ്ങില്‍ റാണ ഒരു പ്ലാറ്റിനം മോതിരം തൃഷയ്ക്ക് സമ്മാനിച്ചുവെന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതാണ് തൃഷ ഇപ്പോള്‍ നിഷേധിച്ചിരിക്കുന്നത്.

ഇതെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് തൃഷ പറയുന്നത്. ഞാനും റാണയും സുഹൃത്തുക്കള്‍ മാത്രമാണ്. ഗോസിപ്പുകാര്‍ പറയുന്നത് പോലെ ഞങ്ങളുടെ വിവാഹനിശ്ചയമൊന്നും നടന്നിട്ടില്ല. മൂന്ന് തമിഴ് സിനിമകളില്‍ അഭിനയിച്ച് കൊണ്ടിരിയ്ക്കുന്ന താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലെന്നും തൃഷ വ്യക്തമാക്കി.

എന്നാല്‍ തൃഷയുടെ വിശദീകരണമൊന്നും കോളിവുഡിലെ പാപ്പരാസികള്‍ കണക്കിലെടുത്തിട്ടില്ല.

Advertisement