എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിക്കുള്ള പിന്തുണ തിരക്കിട്ട് പിന്‍വലിക്കില്ലെന്ന് കോണ്‍ഗ്രസ്
എഡിറ്റര്‍
Monday 27th January 2014 7:58pm

kejriwal-new-2

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാരിനുള്ള പിന്തുണ തിരക്കിട്ട് പിന്‍വലിക്കില്ലെന്ന് എ.ഐ.സി.സി വക്താവ് മുകുള്‍ വാസ്‌നിക്.

ആപ്പിനുള്ള പിന്തുണ പിന്‍വലിക്കുന്നതിന് മുമ്പ് ഏറെ ആലോചിച്ച് ഒരു തീരുമാനത്തിലെത്തേണ്ടതുണ്ട്. അതിനാല്‍ പെട്ടെന്ന് പിന്തുണ പിന്‍വലിക്കാന്‍ തീരുമാനമില്ലെന്നും
എന്നാല്‍ ആപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയും നിരാശയും ഉണ്ടെന്നും മുകുള്‍ വാസ്‌നിക് പറഞ്ഞു.

ദല്‍ഹിയിലെ അവസ്ഥകളില്‍ കോണ്‍ഗ്രസ് ബോധവാന്‍മാരാണ്. സ്ഥിതിഗതികള്‍ തങ്ങള്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്.

ദല്‍ഹിയിലെ ജനങ്ങള്‍ക്ക് മേല്‍ മറ്റൊരു തിരഞ്ഞെടുപ്പിന്റെ ഭാരം ഒഴിവാക്കാനാണ് തങ്ങള്‍ ആം ആദ്മിയെ പിന്തുണച്ചത്. ആ പിന്തുണ പെട്ടെന്ന് പിന്‍വലിച്ച് ജനങ്ങളെ വീണ്ടും തിരഞ്ഞെടുപ്പിലേക്ക് തള്ളിവിടാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജനപ്രിയ്യ അരാജകത്വം ഭരണസംവിധാനത്തിന് പകരമാവില്ലെന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ റിപ്പബ്ലിക് ദിന സന്ദേശത്തെ വിമര്‍ശിച്ച ആം ആദ്മി പാര്‍ട്ടിയുടെ നിലപാടില്‍ കോണ്‍ഗ്രസ് അപലപിച്ചു.

എന്നാല്‍ ആം ആദ്മി പാര്‍ട്ടിയിലെ വിമത എം.എല്‍.എയായ വിനോദ്  കുമാര്‍ ബിന്നിയെ പുറത്താക്കിയത് സംബന്ധിച്ച വിഷയത്തില്‍ പ്രതികരിക്കാന്‍ മുകുള്‍ വാസ്‌നിക് തയ്യാറായില്ല.

Advertisement