എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് പ്രശ്‌നം : ചര്‍ച്ചക്ക് ഇനിയും സമയമായില്ലെന്ന് ആന്റണി
എഡിറ്റര്‍
Saturday 2nd February 2013 9:33am

ന്യദല്‍ഹി : ഇന്ത്യ-പാക് ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നടപടികള്‍ക്ക് ഇനിയും സമയമായില്ലെന്ന് കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി എ.കെ ആന്റണി.
കഴിഞ്ഞ മാസങ്ങളില്‍ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നടന്ന സംഭവങ്ങളില്‍ പാക്കിസ്ഥാന്‍ കുറേ ഉറപ്പ് വ്യവസ്ഥകള്‍  മുന്നോട്ട് വെച്ചിരുന്നു.

Ads By Google

അവ പ്രയോഗികമാക്കാന്‍ പാക്കിസ്ഥാന്‍ ഇതുവരെ തയ്യാറായില്ല. പാക്കിസ്ഥാന്‍ എല്ലാ ഉടമ്പടികളും കൃത്യവും ആത്മാര്‍ത്ഥവുമായി പാലിച്ചതിന് ശേഷമേ ഇനി ഒരു ചര്‍ച്ചക്ക് സാധ്യത തെളിയു എന്ന ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ മാസം ഇന്ത്യ-പാക് അതിര്‍ത്തിയില്‍  ഇന്ത്യന്‍ സൈനികരുടെ കഴുത്ത് വെട്ടി മാറ്റിയതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. ഇന്ത്യ ഇതിന് വിശദീകരണം ചോദിച്ചെങ്കിലും പാക്കിസ്ഥാന്‍ മൗനം പാലിക്കുകയാണ് ചെയ്തത്. ഇപ്പോള്‍ നിയന്ത്രണരേഖയില്‍ പ്രശ്‌നങ്ങള്‍ക്ക് അയവ് വന്നിട്ടുണ്ടെന്നും ഇന്ത്യന്‍സേന കനത്ത ജാഗ്‌രതയിലാണെന്നും ആന്റണി പറഞ്ഞു.

ഇന്ത്യ-പാക് ഫഌക് മീ്റ്റിങ്ങിന് ശേഷം സംഘര്‍ഷം നിയന്ത്രണ വിധേയമാക്കിയെങ്കിലും ഉഭയകക്ഷി ചര്‍ച്ചകള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

Advertisement