എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡില്‍ ഗ്രൂപ്പിസം ഇല്ല: സല്‍മാന്‍ ഖാന്‍
എഡിറ്റര്‍
Monday 7th January 2013 11:26am

ബോളിവുഡിലെ താരങ്ങള്‍ക്കിടയില്‍ ഗ്രൂപ്പിസമോ വഴക്കോ ഇല്ലെന്ന് ബോളിവുഡ് സ്റ്റാര്‍ ആക്ടര്‍ സല്‍മാന്‍ ഖാന്‍. ഷാരൂഖും താനും തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകളെല്ലാം ഗോസിപ്പുകള്‍ മാത്രമാണെന്നും സല്ലു പറയുന്നു.

Ads By Google

ഗ്രൂപ്പിസം എന്ന വാക്ക് യഥാര്‍ത്ഥത്തില്‍ ബോളിവുഡിലില്ല. ഞാന്‍ എന്റെ ജോലി ചെയ്യുന്നു. മറ്റുള്ളവര്‍ അവരുടേയും. ഞാന്‍ ആരുടേയും ജീവിതമല്ല പിന്തുടരുന്നത്. ഇപ്പോള്‍ ആരെങ്കിലും എന്നോട് സംസാരിക്കാനോ എന്നെ കാണാനോ വന്നാല്‍ ഞാന്‍ അവര്‍ക്കൊപ്പം ഇരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യും.

എന്നെ കാണാന്‍ വരുന്നവര്‍ ആരുടെയൊക്കെ സുഹൃത്താണെന്നോ അവര്‍ ആരെയൊക്കെ കാണുന്നുണ്ടെന്നോ ഞാന്‍ നോക്കാറില്ല. അതൊന്നും യഥാര്‍ത്ഥത്തില്‍ എന്നെ ബാധിക്കുന്ന കാര്യം പോലുമല്ല.

സല്‍മാന്‍ ഖാനും ഷാരൂഖ് ഖാനും തമ്മില്‍ പിണക്കമാണെന്നും ഇരുവരും മുഖത്തോട് മുഖം കണ്ടാല്‍ പോലും മിണ്ടില്ലെന്നുമുള്ള കഥകള്‍ ബോളിവുഡില്‍ പാട്ടാണ്. എന്നാല്‍ അതിലൊന്നും കാര്യമില്ലെന്നാണ് താരം പറയുന്നത്.

ഷാരൂഖിന്റെ അടുത്ത സുഹൃത്തായ കരണ്‍ജോഹര്‍ സല്‍മാന്‍ ഖാനുമൊത്ത് സിനിമ ചെയ്യുന്നതില്‍ ഷാരൂഖിന് എതിര്‍പ്പുണ്ട് എന്നിങ്ങനെ ഏറെ ഗോസിപ്പുകള്‍ അടുത്തിടെ വന്നിരുന്നു.

Advertisement