Categories

ഒരു സര്‍ക്കാരും ഇന്നേവരെ ചെയ്യാത്ത കാര്യങ്ങള്‍ ആം ആദ്മി ഒരു മാസം കൊണ്ട് ചെയ്തു: കെജ്‌രിവാള്‍

araavind-kejriwal

ന്യൂദല്‍ഹി: ഇതുവരെ ഒരു സര്‍ക്കാറും ചെയ്യാത്ത കാര്യങ്ങളാണ് ഒരു മാസത്തിനുള്ളില്‍ ആം ആദ്മി പാര്‍ട്ടി ചെയ്തതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍.

തങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും അധികാരമല്ല തങ്ങളുടെ പ്രധാന അജണ്ടയെന്നും കെജ്‌രിവാള്‍ പറഞ്ഞു. ആം ആദ്മിയെ കുറിച്ച് പ്രതിപക്ഷത്ത് നിന്നും പാര്‍ട്ടിക്കുള്ളില്‍ നിന്നും എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് കെജ്‌രിവാളിന്റെ ന്യായീകരണം.

അച്ചടക്കലംഘനത്തിന്റെ  പേരില്‍ എ.എ.പിയില്‍ നിന്നും വിനോദ് കുമാര്‍ ബിന്നിയെ പുറത്താക്കിയിരുന്നു. ആം ആദമി പാര്‍ട്ടിക്കെതിരെ സമരം നടത്തുമെന്ന് ബിന്നി അറിയിക്കുകയും ചെയ്തിരുന്നു.

കെജ്‌രിവാള്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിക്കുകയാണെന്നും ഭരണത്തില്‍ എങ്ങനെയെങ്കിലും തുടരാനുള്ള കഠിന ശ്രമത്തിലാണ് കെജ്‌രിവാളെന്നും  ബിന്നി ആരോപിച്ചിരുന്നു.

ആം ആദ്മി പാര്‍ട്ടി അടിസ്ഥാനതത്വത്തില്‍ നിന്ന് വ്യതിചലിക്കുകയാണ്. പ്രഖ്യാപനവും പ്രവര്‍ത്തനവും തമ്മില്‍ യോജിച്ചുപോകുന്നില്ല. ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്തവയല്ല നടപ്പാക്കുന്നത് എന്നുമായിരുന്നു ബിന്നിയുടെ ആരോപണം.

ലോക് സഭ തിരഞ്ഞെടുപ്പില്‍ സീറ്റ് ചോദിച്ചതോടെയാണ് പുറത്താക്കാന്‍ തീരുമാനിച്ചത്. ബിന്നി അധികാരമോഹിയാണ് ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു.