കോഴിക്കോട്: കോഴിക്കോട് റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ തുടരന്വേഷണമില്ലെന്ന് പോലീസ്. തെളിവുകളുടെ അഭാവത്തിലാണ് തുടരന്വേഷണം നടത്താനാകാത്തതെന്നും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു.

കോഴിക്കോട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. സംഭവത്തിന് ഐസ്‌ക്രീം കേസുമായി ബന്ധമുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു.