എഡിറ്റര്‍
എഡിറ്റര്‍
വി.ഡി സതീശനും സംഘവും നെല്ലിയാമ്പതി സന്ദര്‍ശിച്ചത് തന്റെ അറിവോടെ:രമേശ് ചെന്നിത്തല
എഡിറ്റര്‍
Saturday 11th August 2012 12:10pm

തിരുവനന്തപുരം : വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള യുവ എം.എല്‍.എമാരുടെ സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചത് തന്റെ അറിവോടെയാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. അതില്‍ തെറ്റൊന്നും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

നെല്ലിയാമ്പതിയിലെ കുടിയേറ്റക്കാര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്സ് എന്നും രമേശ് പറഞ്ഞു.

എന്നാല്‍ അടുത്തിടെ ഭൂമി കൈയ്യേറിയവരെ കുടിയേറ്റക്കാരായി കണക്കാക്കാനാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കയ്യേറ്റക്കാരും കുടിയേറ്റക്കാരും രണ്ടാണ്. നിയമം ലംഘിച്ച് സര്‍ക്കാര്‍ ഭൂമിയും വനംഭൂമിയും കയ്യേറിയവരെ നിയമത്തിന് മുമ്പില്‍ കൊണ്ട് വരും- രമേശ് ചെന്നിത്തല പറഞ്ഞു.

നെല്ലിയാമ്പതി പ്രശ്‌നം തിങ്കളാഴ്ച്ച ചേരുന്ന യു.ഡി.എഫ് ചര്‍ച്ചയിലൂടെ പരിഹിരിക്കുമെന്നും കോണ്‍ഗ്രസ്സ് പുന:സംഘടനാ ലിസ്റ്റ് ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റ് ആറിനാണ് വി.ഡി സതീശന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ആറ് എം.എല്‍.എമാര്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച സന്ദര്‍ശനത്തില്‍ പ്രതിഷേധിച്ച് നെല്ലിയാമ്പതി പ്രശ്‌നം പരിശോധിക്കുന്ന യു.ഡി.എഫ് ഉപസമിതി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് എം.എം. ഹസ്സന്‍ രാജിവെച്ചിരുന്നു.

Advertisement