എഡിറ്റര്‍
എഡിറ്റര്‍
ഭര്‍ത്താവിനെ ഭാര്യ കണ്ടതില്‍ എന്താണ് തെറ്റ്: കോടിയേരി
എഡിറ്റര്‍
Friday 8th November 2013 10:00am

‘സോളാര്‍ കേസില്‍ സരിതയ്ക്ക് ഇതിലും വലിയ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പോലീസിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണിത്.’ kodiyeri580-2

തിരുവനന്തപുരം: ടി.പി വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സി.പി.ഐ.എം നേതാവ് ##പി.മോഹനന്‍ മാസ്റ്റര്‍ ഭാര്യ കെ.കെ ലതിക എം.എല്‍.എയെ കണ്ടതില്‍ തെറ്റില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് ##കോടിയേരി ബാലകൃഷ്ണന്‍.

മോഹനന്‍ മാസ്റ്റര്‍ നിരോധിത പാര്‍ട്ടിയുടെ നേതാവല്ല. ഭാര്യ ഭര്‍ത്താവിനെ കണ്ടതില്‍ എന്താണ് തെറ്റ്. ഇത്തരം വിവാദങ്ങള്‍ വിലകുറഞ്ഞ രാഷ്ട്രീയ തരംതാഴ്ത്തലാണ് നടക്കുന്നത്.

സോളാര്‍ കേസില്‍ സരിതയ്ക്ക് ഇതിലും വലിയ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് പോലീസിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയാണിത്.

സംഭവത്തില്‍ മൂന്ന് പോലീസുകാരെ സസ്‌പെന്റ് ചെയ്തത് കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്കിന്റെ ഭാഗമാണെന്നും കോടിയേരി പറഞ്ഞു.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഡോക്ടറെ കാണാനായാണ് പൊലീസ് പി. മോഹനനെ ജയിലില്‍ നിന്ന് കൂട്ടിക്കൊണ്ട് വന്നത്. എന്നാല്‍ മെഡിക്കല്‍ കോളജിന് സമീപമുള്ള സലാം റസ്റ്ററന്റില്‍ വെച്ച് കെ.കെ ലതികയെ കാണാനും ഒരുമിച്ച് ഭക്ഷണം കഴിക്കാനും പൊലീസ് അനുമതി നല്‍കി.

എ.ആര്‍ ക്യാമ്പിലെ പൊലീസാണ് മോഹനന്റെ കൂടെ ഉണ്ടായിരുന്നത്.

കോഴിക്കോട് എ.ആര്‍ ക്യാമ്പിലെ ഗ്രേഡ് എ.എസ്.ഐ ഹാലിദ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ്, സിവില്‍ പൊലീസ് ഓഫീസര്‍ ഗണേഷന്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

Advertisement