എഡിറ്റര്‍
എഡിറ്റര്‍
ഒന്ന് മുതല്‍ എട്ട് വരെ തോല്‍ക്കാതെ പഠിക്കാം
എഡിറ്റര്‍
Friday 30th March 2012 8:01am

തിരുവനന്തപുരം: ഒന്നുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെ തോല്‍പ്പിക്കരുതെന്ന് നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വിദ്യാഭ്യാസഅവകാശ നിയമപ്രകാരമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.

ആറു മുതല്‍ 14 വയസു വരെയുള്ള കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നിയമം ഏപ്രില്‍ മുതല്‍ നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റിലാണ് പാര്‍ലമെന്റ് വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയത്.

ഈ നിയമപ്രകാരം ഒന്നുമുതല്‍ എട്ട് വരെ ഒരു വിഭാഗമായും എട്ട്, ഒമ്പത് ക്ലാസുകള്‍ രണ്ടാം ഘട്ടത്തിലും 11, 12 ക്ലാസുകള്‍ മൂന്നാം ഘട്ടത്തിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. നിയമം നടപ്പിലാക്കുന്നതിന്റെ ആദ്യഭാഗമായാണ് ഒന്നുമുതല്‍ എട്ട് ക്ലാസുകള്‍വരെ തോല്‍വി ഒഴിവാക്കുന്നത്.

എട്ട്, ഒമ്പത് ക്ലാസുകള്‍ ഹയര്‍സെക്കന്ററിയുടെ കീഴിലേക്ക് മാറ്റുമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസമന്ത്രി പി.കെ അബ്ദുറബ്ബ് സൂചിപ്പിച്ചിരുന്നു. ഇത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Advertisement