എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട് സ്വദേശിക്ക് എബോളയല്ലെന്ന് സ്ഥിരീകരിച്ചു
എഡിറ്റര്‍
Sunday 10th August 2014 7:39pm

ebola-1

ചെന്നൈ: തമിഴ്‌നാട്ടില്‍ എബോള വൈറസ് ബാധയുണ്ടെന്ന സംശയത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച തേനി സ്വദേശി പാര്‍ത്ഥിപന് എബോളയില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വിദഗ്ദ്ധ പരിശോധനയില്‍ പാര്‍ത്ഥിപന് എബോള വൈറസ് ബാധ കണ്ടെത്താനായില്ല. രോഗബാധിതനല്ലാത്തനാല്‍ ഇയാളെ വിട്ടയച്ചു.

ആഫ്രിക്കയിലെ ഗിനിയില്‍ നിന്ന് ചെന്നൈയിലെത്തിയ തേനി സ്വദേശിയായ പാര്‍ത്ഥിപന് വിമാനത്തില്‍ വച്ച് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച രാത്രി ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രത്യക വാര്‍ഡ് ഒരുക്കിയാണ് ഇയാളെ രാജീവ് ഗാന്ധി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്.

എബോള പടര്‍ന്നുപിടിക്കുന്നതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളെല്ലാം വിമാനത്താവങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തി മാത്രമാണ് ആളുകളെ കടത്തി വിടുന്നത്.

Advertisement