മധ്യപ്രദേശ്: മധ്യപ്രദേശിലെ സ്ത്രീ പീഡനക്കാര്‍ക്ക് ഇനിമുതല്‍ ഡ്രൈവിങ് ലൈസന്‍സും പാസ്‌പോര്‍ടും നല്‍കേണ്ടതില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്ത് വ്യാപകമാകുന്ന സത്രീപീഡനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുന്നത്.

Ads By Google

ഏതെങ്കിലും പീഡനക്കേസില്‍ പ്രതിയാണെന്നോ പങ്കുണ്ടെന്നോ തെളിഞ്ഞാല്‍ അവര്‍ക്ക് ലൈസന്‍സോ പാസ്‌പോര്‍ട്ടോ മറ്റ് സര്‍ക്കാര്‍ സേവനങ്ങളോ നല്‍കില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.

പീഡനത്തില്‍ പ്രതിയാകുന്നവരുടേയും പങ്കെടുത്തതായി സംശയിക്കുന്നവരുടേയും വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുമെന്നും ഇത്തരം കേസുകളില്‍ സ്ഥിരമായി ഉള്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഗൗളിയാറിലെ ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് ശിവരാജ് സിങ് ചൗഹാന്‍ ഇക്കാര്യം അറിയിച്ചത്.