എഡിറ്റര്‍
എഡിറ്റര്‍
മഞ്ജുവിന്റെ തിരിച്ചുവരവിന് ഇനിയും കാത്തിരിക്കണം; കഹാനിയുടെ റീമേക്ക് ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് ദിലീപ്
എഡിറ്റര്‍
Friday 16th November 2012 3:45pm

 

ഗുരുവായൂരിലെ അരങ്ങേറ്റത്തിനുശേഷം മഞ്ജുവാര്യരുടെ തിരിച്ചുവരവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.

ബോളിവുഡിലെ സൂപ്പര്‍ഹിറ്റായ ‘കഹാനി’ എന്ന ചിത്രം മലയാളത്തില്‍ റീമേക്ക് ചെയ്യാന്‍ നടന്‍ ദിലീപ് തീരുമാനിച്ചെന്നും അതിന്റെ ചര്‍ച്ചകള്‍ അണിയറയില്‍ നടക്കുകയാണെന്നും വിദ്യാ ബാലന്‍ ചെയ്ത വേഷം മലയാളത്തില്‍ മഞ്ജു ചെയ്യുമെന്നും പല ഗോസിപ്പുകളും കഴിഞ്ഞ ദിവസങ്ങളിലായി പ്രചരിപ്പിക്കപ്പെട്ടിരുന്നു.

Ads By Google

കഹാനിയുടെ റീമേക്കിനെ സംബന്ധിക്കുന്ന ഒരു ചര്‍ച്ചകളും ഇതുവരെ നടന്നിട്ടില്ലെന്നും താന്‍ ഓരോ ദിവസവും പുതിയ പുതിയ കഥകളാണ് കേള്‍ക്കുന്നതെന്നും ദിലീപ് പറഞ്ഞു.

കഹാനിയുടെ പ്രൊഡ്യൂസറും സഹതിരക്കഥകൃത്തുമായ സുരേഷ് നായര്‍ ദിലീപിന്റെ പ്രസ്താവന ശരിവെച്ചു.

‘കഹാനി’ മലയാളത്തില്‍ റീമേക്ക് ചെയ്യുമ്പോള്‍ വിദ്യാ ബാലന്‍ ചെയ്ത വേഷം മഞ്ജു ചെയ്യണമെന്ന് താന്‍ സൂചിപ്പിച്ചിരുന്നെന്നും സുരേഷ് നായര്‍ പറഞ്ഞു.

മഞ്ജു തനിക്ക് ഇഷ്ടപ്പെട്ട നടികളിലൊരാളാണെന്നും അവരുടെ മടങ്ങിവരവ് കഹാനി പോലുള്ള നല്ല ചിത്രത്തിലൂടെയാവണമെന്നാണ് തന്റെ ആഗ്രഹമെന്നും സുരേഷ് നായര്‍ പറഞ്ഞു.

Advertisement