പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ തീരുമാനിച്ചിട്ടില്ല: ബി.ജെ.പി നേതാവ്
India
പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മോഡിയെ തീരുമാനിച്ചിട്ടില്ല: ബി.ജെ.പി നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 26th May 2013, 12:45 am

[]പാഞ്ചാലി: ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ തീരുമാനിച്ചിട്ടില്ലെന്ന് ബി.ജെ.പി ജനറല്‍ സെക്രട്ടറി ജെ.പി നദ്ദ.

ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് മീറ്റിങ്ങിന് ശേഷം മാത്രമായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യോജിച്ച സമയത്തായിരിക്കും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു.[]

നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി മോഹത്തിന് ബി.ജെ.പിയ്ക്ക് അകത്തുനിന്ന് തന്നെ എതിര്‍പ്പുകള്‍ ഉയരുന്നുണ്ടെന്നതിന്റെ സൂചനയാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇതേകാരണത്താലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടി കാലതാമസം എടുക്കുന്നതും. എന്നാല്‍ ഈ ആരോപണം നദ്ദ നിഷേധിച്ചു. യോജിച്ച സമയത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക എന്നാണ് നദ്ദ പറയുന്നത്.

അടുത്തമാസം നടക്കാനിരിക്കുന്ന ബി.ജെ.പി ദേശീയ നിര്‍വാഹക യോഗത്തിന് ശേഷമാവും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം എന്നാണ് അറിയുന്നത്. എല്ലാ സംസ്ഥാനത്തുനിന്നുള്ള നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ മോഡിക്ക് അനുകൂലമായി എത്ര വോട്ട് വീഴും എന്നാണ് കാത്തിരിന്ന് കാണേണ്ടത്.