എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എല്‍ വാതുവെപ്പ്: ശ്രീശാന്തിന്റെ ജാമ്യത്തില്‍ തീരുമാനമായില്ല
എഡിറ്റര്‍
Friday 7th June 2013 5:29pm

sreesanth-123

ന്യൂദല്‍ഹി: ഐ.പി.എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് പിടിയിലായ രാജസ്ഥാന്‍ റോയല്‍സ് താരം ശ്രീശാന്ത്  സമര്‍പ്പിച്ച ജാമ്യപേക്ഷയില്‍ തീരുമാനമായില്ല.
ജാമ്യപേക്ഷ തിങ്കളാഴ്ച്ച വീണ്ടും പരിഗണിക്കും.
Ads By Google

നേരത്തെ  ശ്രീശാന്തിനെതിരെ മക്കോക്ക കുറ്റവും ചുമത്തിയിരുന്നു. ഇത് ചുമത്തിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തി ലാണെന്ന് ദല്‍ഹി പോലീസ് വ്യക്തമാക്കി.

വാതുവെപ്പ് കേസില്‍ പിടിയിലായ ജിജുവിന്റെ മെഴിയും, സി.സി ടി.വി ദൃശ്യങ്ങളും തെളിവുകളായുണ്ടെന്ന് പോലീസ്  കോടതിയില്‍ വാദിച്ചു. മക്കോക്ക നിയമം ചുമത്തിയതിനെതിരെ ദല്‍ഹി കോടതിയെ സമീപിക്കാന്‍ ശ്രീശാന്ത് ഒരുങ്ങാനിടയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കുറ്റം ചാര്‍ത്തപ്പെടുന്നയാള്‍ നടത്തുന്ന ഏറ്റുപറച്ചില്‍ തെളിവായി സ്വീകരിക്കാമെന്നതാണ് മെക്കോക്ക നിയമത്തിലെ പ്രത്യകത. ഇത്തരം കേസ് തെളിയിക്കപ്പെട്ടാല്‍ ജാമ്യം ലഭിക്കുക ബുദ്ധിമുട്ടാണ്.

ഈ സാഹചര്യത്തിലാണ് ശ്രീശാന്തിന്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കാതിരുന്നത്.  നേരത്തെ ദല്‍ഹി കോടതി ശ്രീശാന്തിന്റെയും കൂട്ടാളികളുടെയും ജുഡീഷ്യല്‍ കസ്റ്റഡി 18 വരെ നീട്ടിയിരുന്നു.

Advertisement