എഡിറ്റര്‍
എഡിറ്റര്‍
ഇടുക്കിയില്‍ സൗഹൃദ മത്സരമില്ല: കെ.എം മാണി
എഡിറ്റര്‍
Wednesday 12th March 2014 7:00pm

km-mani

കോട്ടയം: ഇടുക്കിയില്‍ സൗഹൃദ മത്സരമില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം മാണി. സൗഹൃദ മത്സരമെന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍ ഇല്ലെന്നും ഇടുക്കി സീറ്റ് വേണമെന്നതാണ് പാര്‍ട്ടിയുടെ അവസാന നിലപാടെന്നും മാണി വ്യക്തമാക്കി.

നിവലിലെ സ്ഥിതിഗതികള്‍ പാര്‍ട്ടി വിശദമായി ചര്‍ച്ച ചെയ്യുമെന്നും ഇടുക്കി പാര്‍ട്ടിക്ക് അവകാശപ്പെട്ട സീറ്റാണെന്നും കെ.എം മാണി പറഞ്ഞു. സീറ്റ് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇടതുപക്ഷ സ്ഥാനാര്‍ഥിയാക്കിയേക്കുമെന്ന വാര്‍ത്തകള്‍ സി.പി.ഐ.എം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം മണി നിഷേധിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് ഇനി പാര്‍ട്ടി വിട്ട് വന്നാലും പരിഗണിക്കില്ലെന്നും അതിനുള്ള സമയം കഴിഞ്ഞെന്നും മണി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ഇടുക്കി സീറ്റില്‍ കോണ്‍ഗ്രസ് തന്നെ മത്സരിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ അറിയിച്ചിരുന്നു. ഇടുക്കി സീറ്റ് വിട്ട് നല്‍കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ നടന്ന യു.ഡി.എഫ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസിന്റെ നിലപാട് ശരിയല്ലെന്നും സിറ്റിങ് സീറ്റ് നല്‍കില്ലെന്ന വാദം ആര്‍.എസ്.പി മുന്നണിയില്‍ ചേര്‍ന്നതോടെ പൊളിഞ്ഞെന്നും കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്റണി രാജു പറഞ്ഞു.

ഇടുക്കി സീറ്റ് നല്‍കില്ലെന്ന കോണ്‍ഗ്രസ് നിലപാടില്‍ ദുഖമുണ്ടെന്നും വണ്‍ മാന്‍ ഷോ നടത്തുന്നയാളല്ല സുധീരനെന്നും ചീഫ് വിപ്പ് പി.സി ജോര്‍ജ് പറഞ്ഞു.

Advertisement