Categories

ശ്വേത മേനോന്‍ പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

ummen@

തിരുവനന്തപുരം: പീതാംബര കുറുപ്പ് എം.പിക്കെതിരെ ശ്വേത മേനോന്‍ തന്നോട് പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വള്ളംകളിക്കിടെയുണ്ടായ വിഷമങ്ങളാണ് പറഞ്ഞതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പീതാംബര കുറുപ്പ് എം.പി അപമാനിച്ചെന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സംഭവിച്ചതെല്ലാം പറഞ്ഞെന്ന് ശ്വേത മേനോന്‍ തിരുവനന്തപുരത്ത് പറഞ്ഞിരുന്നു.

പീതാംബര കുറുപ്പിനെതിരെ ശ്വേത പരാതി നല്‍കിയിരുന്നെങ്കിലും അദ്ദേഹം പരസ്യമായി മാപ്പ് പറഞ്ഞതിനെ തുടര്‍ന്ന് ശ്വേത പരാതി പിന്‍വലിക്കുകയായിരുന്നു.

എന്നാല്‍ സംഘാടകനെന്ന നിലയിലാണ് മാപ്പ് പറഞ്ഞത് എന്നായിരുന്നു പീതാംബര കുറുപ്പിന്റെ നിലപാട്.

പീതാംബരക്കുറുപ്പ് അരയില്‍ പിടിച്ചാണ് തന്നെ വേദിയിലേക്ക് കൊണ്ടുപോയതെന്നും അനുവാദമില്ലാതെയാണ് പീതാംബരക്കുറുപ്പ് തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതെന്നും ശ്വേത മൊഴിയില്‍ പറഞ്ഞിരുന്നു.