സിനിമയില്‍ സജീവമല്ലെങ്കിലും തന്റെയൊപ്പം അഭിനയിച്ച താരങ്ങള്‍ക്ക് വിലയിടാന്‍ ബോളിവുഡ് താരം ജൂഹി ചൗളയ്ക്ക് കഴിയില്ല. ബോളിവുഡിലെ കിങ് ഖാനായ ഷാരൂഖിനേയും ആമിര്‍ഖാനേയും താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് ജൂഹി പറയുന്നത്. രണ്ട് പേരുടെയും കഴിവ് അപാരമാണ്. അവരെ കുറിച്ച് ഒരു താരതമ്യപഠനത്തിന് കഴിയില്ലെന്നും ജൂഹി പറയുന്നു.

‘എനിയ്ക്ക് ഒരിക്കലും അവരെ താരതമ്യം ചെയ്യാന്‍ കഴിയില്ല, കാരണം രണ്ട് പേരും അഭിനയ ചക്രവര്‍ത്തിമാരാണ്. രണ്ട് പേര്‍ക്കും രണ്ട് തരത്തിലുള്ള കഴിവാണ് ഉള്ളത്. അതുകൊണ്ട് തന്നെ താരതമ്യ പഠനം സാധ്യമല്ല.

Ads By Google

എന്നാല്‍ രണ്ട് പേരുടേയും സ്വഭാവത്തെ കുറിച്ച് പറയാന്‍ സാധിക്കും. ഷാരൂഖ് വളരെ തമാശക്കാരനാണ്. എപ്പോഴും ജോളിയായി നടക്കുന്ന പ്രകൃതം. സെറ്റിലായാലും മറ്റെവിടെയായാലും അദ്ദേഹം അങ്ങനെ തന്നെയാണ്. എന്നാല്‍ ആമിര്‍ കുറച്ച് സീരിയസ് ആയുള്ള ക്യാരക്ടര്‍ ആണ്’- ജൂഹി പറഞ്ഞു.

ഇപ്പോള്‍ ബോളിവുഡില്‍ ഇറങ്ങുന്ന ചിത്രങ്ങളെല്ലാം തന്നെ നല്ല നിലവാരം പുലര്‍ത്തുന്നതാണ്. അതില്‍ തന്നെ കഴിഞ്ഞ ദിവസം ഇറങ്ങിയ ബര്‍ഫി എന്ന ചിത്രം തനിയ്ക്ക് ഏറെ ഇഷ്ടപ്പെട്ടെന്നും ജൂഹി പറയുന്നു.

1998 ല്‍ ആമിര്‍ഖാന്റെ കൂടെ ഖയാമത്ത് സെ ഖയാമത്ത് തക് എന്ന ചിത്രത്തിലൂടെയായിരുന്നു ജൂഹിയുടെ ബോളിവുഡ് അരങ്ങേറ്റം. അതിന് ശേഷം ധര്‍ എന്ന ചിത്രത്തില്‍ ഷാരൂഖിന്റെ നായികയായും വേഷമിട്ടു.