എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ല:ദക്ഷിണാമൂര്‍ത്തി
എഡിറ്റര്‍
Tuesday 28th January 2014 12:12pm

vv-dakshinamoorthy

കോഴിക്കോട്: ടി.പി വധക്കേസില്‍ മൂന്ന് സി.പി.ഐ.എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതില്‍ ഇപ്പോള്‍ അഭിപ്രായം പറയുന്നില്ലെന്ന്  സി.പി.ഐ.എം നേതാവും ദേശാഭിമാനി ചീഫ് എഡിറ്ററുമായ വി.വി ദക്ഷിണാമൂര്‍ത്തി.

അവര്‍ക്ക് ന്യായമായും അപ്പീല്‍ നല്‍കാമെന്നും ശേഷം അഭിപ്രായം പറയാമെന്നും അദ്ദേഹം പറഞ്ഞു.

22ാം തിയ്യതിയാണ് കോടതി വിധി പ്രഖ്യാപിച്ചത്. അതില്‍ 12 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി. പ്രൊസിക്യൂഷന്‍ വധശിക്ഷ ആവശ്യപ്പെട്ടെങ്കിലും പ്രസ്തുതകേസ് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണെന്ന വാദം കോടതി തള്ളുകയും അസാധാരാണമല്ലെന്ന് കണ്ടെത്തുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കെ.സി രാമചന്ദ്രനും കുഞ്ഞനന്ദനും അടക്കമുള്ള ആദ്യ പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ലംബു പ്രദീപന് മൂന്ന് വര്‍ഷം തടവ് വിധിച്ചു.

എം.സി. അനൂപ്,കിര്‍മ്മാണി മനോജ്, കൊടി സുനി, ടി.കെ.രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന്‍ സിജിത്ത്, കെ.ഷിനോജ് ഒന്നു മുതല്‍ ഏഴ് വരെയുള്ള പ്രതികള്‍.

സി.പി.ഐ.എം നേതാക്കളായ പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ.കുഞ്ഞനന്ദന്‍, കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കുന്നുമ്മക്കര ജയസുര വീട്ടില്‍, കെ.സി.രാമചന്ദ്രന്‍, കടുങ്ങോന്‍പോയില്‍ ബ്രാഞ്ച് സെക്രട്ടറി  ട്രൗസര്‍ മനോജ്,  മാഹി പള്ളൂര്‍ വലിയപുത്തലത്ത് വീട്ടില്‍ പി.വി. റഫീഖ് എന്ന വാഴപ്പടച്ചി റഫീഖ് എന്നിവര്‍ക്കും കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.

കേസിന്റെ വിചാരണ നടത്തിയ എരഞ്ഞിപ്പാലത്തെ മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍. നാരായണപിഷാരടിയാണ് രാവിലെ 11.15 ന് ശിക്ഷ പ്രഖ്യാപിച്ചത്.

Advertisement