എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാനില്ല: പി.ജെ കുര്യന്‍
എഡിറ്റര്‍
Friday 1st February 2013 12:28pm

കൊച്ചി: സൂര്യനെല്ലി കേസില്‍ തന്നെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് പെണ്‍കുട്ടി കത്തയച്ചതിനോട് പ്രതികരിക്കുന്നില്ലെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. പറയേണ്ട കാര്യം പറയേണ്ടിടത്ത് പറയുമെന്നും പി.ജെ കുര്യന്‍ പറഞ്ഞു.

Ads By Google

കേസില്‍ പി.ജെ കുര്യനേയും പ്രതിചേര്‍ക്കണമെന്നാവശ്യപ്പെട്ട് ജനുവരി 29നാണ് പെണ്‍കുട്ടി ഹൈക്കോടതി അഭിഭാഷകന് കത്തയച്ചത്. സുപ്രീം കോടതിയില്‍ ഇതുസംബന്ധിച്ചുള്ള തുടരാന്വേഷണ സാധ്യതയും പെണ്‍കുട്ടി ആരായുന്നുണ്ട്.

പി.ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചിരുന്നുവെന്നും അമിത സ്വാധീനത്താല്‍ അദ്ദേഹത്തെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കി രക്ഷപ്പെടുത്തുകയായിരുന്നുവെന്നും കത്തില്‍ പറയുന്നുണ്ട്. പോലീസും ഭരണകൂടവും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണെന്നും കത്തില്‍ പറയുന്നു.

പി.ജെ കുര്യന്‍ തന്നെ പീഡിപ്പിച്ചുവെന്ന വാദത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതായി പെണ്‍കുട്ടി പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയ മൊഴിയില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. കേസില്‍ നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പെണ്‍കുട്ടി പറഞ്ഞു.

കുര്യന്റെ ചിത്രം ഇപ്പോള്‍ കണ്ടാലും മകള്‍ ഭയപ്പെടുമെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. കുര്യനെ ടി.വിയില്‍ കണ്ടാല്‍ മകള്‍ ടി.വി ഓഫ് ചെയ്ത് പോകും. 1996 മാര്‍ച്ച് 18ന് മാതൃഭൂമി പത്രത്തില്‍ വന്ന ഫോട്ടോ കണ്ടാണ് മകള്‍ കുര്യനെ തിരിച്ചറിഞ്ഞത്.

തന്നെ ഒന്നും ചെയ്യരുതെന്നും താന്‍ അത്തരക്കാരിയല്ലെന്നും അപേക്ഷിച്ചിട്ടും ഇങ്ങനെ തന്നെയാണ് എല്ലാവരും പറയാറെന്ന് പറഞ്ഞ കുര്യന്‍ തന്നെ ക്രൂരമായി പീഡിപ്പിച്ചെന്ന് മകള്‍ പറഞ്ഞെന്നും അമ്മ പറഞ്ഞു.

കുര്യനെ കേസില്‍ നിന്ന് രക്ഷിക്കാനാണ് കേസ് അന്വേഷിച്ച സിബി.കെ.തോമസ് ചെയ്തത്. കുര്യനെ പെണ്‍കുട്ടി തിരിച്ചറിഞ്ഞില്ലെന്ന വാദം തെറ്റാണ്. കുര്യന്റെ ചിത്രം പെണ്‍കുട്ടിയെ കാണിച്ചിരുന്നില്ലെന്നും അമ്മ പറഞ്ഞു.

സൂര്യനെല്ലി പെണ്‍കുട്ടിയുടെ പി.ജെ കുര്യനെതിരായ ഹരജി അഭിഭാഷക മുക്കി

Advertisement