ഇസ്‌ലാമാബാദ്: രാജ്യത്തെ നീതിന്യായ വ്യവസ്ഥയുമായോ സൈന്യവുമായോ യാതൊരു അഭിപ്രായഭിന്നതയുമില്ലെന്ന് പാക് പ്രധാനമന്ത്രി യൂസഫ് റാസ ഗിലാനി വ്യക്തമാക്കി. പാക്കിസ്താനില്‍ പട്ടാള അട്ടിമറിക്ക് സാധ്യതയൊന്നുമില്ലെന്നും ഗിലാനി വ്യക്തമാക്കി.

പാക്കിസതാനില്‍ തിരഞ്ഞെടുക്കപ്പെട്ട ഭരണസംവിധാനമാണുള്ളത്. ജുഡീഷ്യറിയുടേയോ, സൈന്യത്തിന്റേയോ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല. രാജ്യത്ത് ഭരണസ്തംഭനം ആഗ്രഹിക്കുന്നവര്‍ നിരാശപ്പെടേണ്ടി വരുമെന്നും ഒരുസംഘം വിദേശമാധ്യമപ്രവര്‍ത്തകരോടു സംസാരിക്കവേ പ്രധാനമന്ത്രി ഗിലാനി പറഞ്ഞു.