ന്യൂദല്‍ഹി:രാജ്യത്തിന്റെ സാമ്പത്തിക നവീകരണത്തിനായി ഇവിടെ ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്ന് പ്രധാന മന്ത്രി മന്‍മോഹന്‍ സിങ്. യു.പി.എ സര്‍ക്കാരിന്റെ നിലപാടെടുകളെ എതിര്‍ക്കുകയാണ് മന്ത്രി. [innerad]

പെട്ടെന്നുള്ള വളര്‍ച്ച ലക്ഷ്യമിട്ടുള്ള യു.പി.എ സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുകയായിരുന്നു മന്ത്രി. രാജ്യസഭയില്‍ നടത്തിയ അധ്യക്ഷ പ്രസംഗത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

നമ്മള്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ നിന്നും ഉടന്‍ പുറത്തുവരും. രണ്ടു മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ 7-8 ശതമാനത്തിലേക്ക് വളര്‍ച്ച മടങ്ങിവരുമെന്നും രാജ്യസഭയിലെ അധ്യക്ഷ പ്രസംഗത്തില്‍ രാഷ്ട്രപതി പറഞ്ഞിരുന്നു.

നമ്മുടെ സര്‍ക്കാര്‍  പ്രധാനമായും ശ്രദ്ധകേന്ദ്രീകരിക്കുന്നത് വികസനത്തിലാണ്. സാമ്പത്തിക പുനരുദ്ധാരണത്തിനായി നമ്മള്‍ നയപരിപാടികളില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

യു.പി.എ സര്‍ക്കാര്‍ വ്യാവസായിക വളര്‍ച്ചയില്‍ പുരോഗതിയുണ്ടാക്കുന്നത് നമ്മുടെ സാമ്പത്തിക നയങ്ങളുടെ ഭാഗമായാണ്. ഇത്തരം നയങ്ങളില്‍ പരിഷ്‌കരണം വരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടയില്‍ നിലവിലെ മാന്ദ്യത്തിന് 49,715 കോടി രൂപ അധികചെലവിനായി പാര്‍ലിമെന്റിന്റെ അനുവാദം  ലഭിച്ചിട്ടുണ്ട്. അധിക ചിലവിന്റെ ഭൂരിഭാഗവും വളം,ഭക്ഷണം, ഇന്ധനം എന്നിവയുടെ സബ്‌സിഡിക്കായി ഉപയോഗിക്കുമെന്നും മന്‍മോഹന്‍ സിങ് അറിയിച്ചു.

ഞങ്ങള്‍ നമ്മുടെ കര്‍ഷകര്‍ക്കായി ആവുന്നതെല്ലാം ചെയ്യുമെന്നും, കാര്‍ഷിക മേഖലയിലെ വളര്‍ച്ച വര്‍ധിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

24,773.75 കോടിരൂപ അധിക ഇന്ധന സബ്‌സിഡിയ്ക്കും, 9,914.06 രൂപ ഭക്ഷണസാധനങ്ങള്‍ക്കുള്ള സബ്‌സിഡിയായും,വളത്തിനുള്ള സബ്‌സിഡി 4,753.99 കോടി രൂപയും ചെലവിടുമെന്നും പ്രധാന മന്ത്രി പറഞ്ഞു.