Categories

ഇ­സ്‌റ­ത്ത് ജ­ഹാന്‍ കേ­സില്‍ സി ബി ഐ അ­ന്വേ­ഷ­ണ­മില്ല

അ­ഹ്മ­ദാ­ബാദ്: ഇ­സ്‌റ­ത്ത് ജ­ഹാന്‍ വ്യാ­ജ ഏ­റ്റു­മു­ട്ടല്‍ വ­ധ­കേ­സില്‍ സി ബി ഐ അ­ന്വേഷ­ണം വേ­ണ­മെ­ന്ന ആ­വശ്യം ഗു­ജ­റാ­ത്ത് ഹൈ­ക്കോട­തി തള്ളി. പക­രം സു­പ്രിം­കോട­തി നി­യോ­ഗി­ച്ച പ്ര­ത്യേ­ക അ­ന്വേ­ഷ­ണ­സം­ഘം കേ­സ് അ­നേ­ഷിക്കും .

19 കാ­രിയാ­യ ഇ­സ്‌­റ­ത്തി­ന്റെയും മ­റ്റു മൂ­ന്നു പേ­രെയും വ്യാ­ജ ഏ­റ്റ­ു­മു­ട്ട­ലില്‍ കൊല്ല­പ്പെട്ട സംഭ­വം മുന്‍ സി ബി ഐ ഡ­യ­റ­ക്ട­റാ­യി­രു­ന്ന ആര്‍ കെ രാ­ഘ­വന്‍ ന­യി­ക്കുന്ന പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘം അ­ന്വേ­ഷി­ക്കും.
പ്ര­തി­യെ ഇല്ലാ­താ­ക്കാന്‍ വേ­ണ്ടി ക­രു­തി കൂ­ട്ടി ന­ടത്തിയ ­ഏ­റ്റു­മു­ട്ട­ലാ­ണെ­ന്നു തെ­ളി­യി­ക്കു­ന്ന യാ­തൊന്നും ക­ണ്ടെ­ത്തി­യി­ല്ലെന്നും അ­തു­കൊ­ണ്ടു ത­ന്നെ സി ബി ഐ അ­ന്വേഷ­ണം ന­ട­ത്തേ­ണ്ട­തി­ല്ലെ­ന്നും ഇ­സ­ത്ര­ത്തി­ന്റെ മാ­താ­വ് നല്‍കി­യ ഹര­ജി ത­ള്ളി­ക്കൊ­ണ്ട് ഡി വി­ഷന്‍ ബെ­ഞ്ച് ജ­സ്റ്റി­സു­മാരായ ജയ­ന്ത് പ­ട്ടേലും അ­ഭിലാ­ഷ കു­മാ­രിയും വ്യ­ക്ത­മാക്കി.

എ­ന്നി­രു­ന്നാ­ലും കേ­സ് ആദ്യം അ­ന്വേ­ഷി­ച്ചി­രുന്ന പോ­ലി­സി­ന്റെ അ­­േന്വഷ­ണം തൃ­പ്­തി­ക­ര­മല്ലാ­തി­രു­ന്ന­തി­നാല്‍ ഇ­തില്‍ കൂ­ടു­തല്‍ അ­ന്വേഷ­ണം ആ­വ­ശ്യ­മാ­ണെന്നും കോട­തി വ്യ­ക്ത­മാക്കി.

അ­ന്വേഷ­ണം കൂ­ടു­തല്‍ സു­താ­ര്യവും വി­ശ്വാ­സ്യ­വു­മാ­ക്കു­ന്ന­തി­നു­വേ­ണ്ടി­യാ­ണ് പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സംഘ­ത്തെ ഏല്‍­പ്പി­ക്കു­ന്ന­തെ­ന്നും കോട­തി പ­റഞ്ഞു. ര­ണ്ടാ­ഴ്­ച്ചക്ക­കം കേ­സ് കൈ­മാ­റു­ന്ന­തി­നു വേ­ണ്ട നീ­ക്ക­ങ്ങള്‍ ന­ട­ത്താന്‍ സം­സ്ഥാ­ന സര്‍­ക്കാരി­നോ­ട് ആ­വ­ശ്യ­പ്പെ­ട്ടി­ട്ടുണ്ട്. മൂ­ന്ന് മാ­സ­ത്തിന­കം അ­ന്വേ­ഷ­ണ റി­പ്പോര്‍­ട്ട് സ­മര്‍­പ്പി­ക്കാന്‍ പ്ര­ത്യേ­ക അ­ന്വേ­ഷ­ണ സം­ഘ­ത്തി­നോ­ട് കോട­തി ആ­വ­ശ്യ­പ്പെട്ടു.

മ­ല­യാ­ളിയാ­യ പ്ര­ണേ­ഷ്­കു­മാര്‍ പിള്ള എ­ന്ന ജാ­വേ­ദ് ഗുലാം ഷെ­യ്ഖ്, അംജ­ദ് അലി, ജി­സാന്‍ ജോ­ഹര്‍ അ­ബ്ദുല്‍ ഗ­നി എ­ന്നി­വ­രെ 2004 ജൂണ്‍ 15ന് അ­ഹ­മ­ദാ­ബാ­ദില്‍ ക്രൈ­ബ്രാ­ഞ്ച് ഉ­ദ്യോ­ഗ­സ്ഥര്‍ വെ­ടിവ­ച്ചു കൊല്ലു­ക­യാ­യി­രു­ന്നു. ല­ഷ്‌ക്ക­റെ ത്വയി­ബ പ്ര­വര്‍­ത്ത­കര്‍ ഗു­ജ­റാ­ത്തുള്‍പ്പ­ടെ രാ­ജ്യ­ത്ത് വി­വി­ധ­യി­ട­ങ്ങ­ളില്‍ ആ­ക്രമ­ണം ന­ട­ത്തു­വാന്‍ ഉ­ദ്ദേ­ശി­ക്കു­ന്നു­വെ­ന്ന് അ­റി­വു­ല­ഭി­ച്ച­തി­ന്റെ അ­ടി­സ്ഥാ­ന­ത്തി­ലാ­ണ് ഏ­റ്റു­മു­ട്ടല്‍ ന­ട­ത്തി­യ­തെ­ന്നാ­ണ് ഗു­ജ­റാ­ത്ത് പോ­ലി­സി­ന്റെ ഭാ­ഷ്യം.

ജാ­വേ­ദ് എ­ന്ന പ്രാ­ണേ­ശ് കു­മാ­ര്‍ ല­ഷ്‌ക്ക­രെ ത്വ­യി­ബ­യു­മാ­യി ബ­ന്ധ­പ്പെ­ട്ടി­രു­ന്നു­വെന്ന് സു­പ്രിം കോ­ട­തി­യില്‍ നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ കേന്ദ്രം വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.