മസ്‌കറ്റ്: കഴിഞ്ഞ ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ മസ്‌കറ്റിലെ വിപണിയിലെ ഇറച്ചിയെ സംബന്ധിച്ച സന്ദേശങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. വിപണിയിലെത്തുന്ന ഫ്രോസണ്‍ ഇറച്ചികളില്‍ പൂച്ചയുടെ ഇറച്ചിയും ഉള്‍പ്പെട്ടതായാണ് പ്രചരിച്ച സന്ദേശങ്ങളില്‍ ഉണ്ടായിരുന്നത്.


Also Read: താന്‍ മത്സരിച്ചത് എസ്.എഫ്.ഐയുടെ പാനലില്‍ തന്നെ; എ.ബി.വി.പിയുടെയും എസ്.എഫ്.ഐയുടെയും അവകാശ വാദങ്ങള്‍ക്ക് വ്യക്തതയുമായി സി.കെ വിനീത്


സന്ദേശം കാട്ടുതീ പോലെ പടരുകയും ആളുകള്‍ക്കിടയില്‍ ആശയക്കുഴപ്പവും ആശങ്കയും ഉടലെടുക്കുകയും ചെയ്തിരുന്നു. ഉപഭോക്താക്കളുടെ ആശങ്ക വര്‍ധിച്ചതോടെയാണ് നഗരസഭ തന്നെ വിഷയത്തില്‍ ഇടപെടാനായി രംഗത്തെത്തിയത്.

വിപണിയിലെ ഇറച്ചി പരിശോധിച്ച് സംഭവത്തിന്റെ നിജസ്ഥിതി സമൂഹമാധ്യമങ്ങളിലൂടെ തന്നെ പുറത്ത് വിട്ടിരിക്കുകയാണ് മസ്‌കറ്റ് നഗരസഭ. വിപണിയിലെത്തുന്ന ഇറച്ചിയില്‍ പൂച്ച ഇറച്ചി ഉള്‍പ്പെട്ടിട്ടുണ്ടെന്ന പ്രചരണം അടിസ്ഥാനരഹിതമാണെന്നാണ് പരിശോധനയ്ക്ക് ശേഷം നഗരസഭ അധികൃതര്‍ ട്വീറ്റ് ചെയ്തത്.


Don’t Miss: ‘അങ്ങനെ സുരേന്ദ്രന്‍ വിക്കിയില്‍ ഉള്ളി സുരയായി’; വിക്കിപീഡീയ പേജില്‍ ബി.ജെ.പി നേതാവിന്റെ പേരിനൊപ്പം ഉള്ളിസുര എന്നു തിരുത്തല്‍


പൂച്ച ഇറച്ചി വില്‍പ്പനയ്ക്ക് വച്ചതായി കാണിച്ച് ചിത്രത്തോടൊപ്പമാണ് പ്രചാരണം നടന്നത്. സാമൂഹിക മാധ്യമങ്ങളിലെ പ്രചരണം വ്യാപകമായതോടെയാണ് നഗരസഭാ അധികൃതര്‍ പരിശോധന നടത്താനെത്തിയത്. ബോഷറില്‍ പരിശോധന നടത്തുന്ന ചിത്രം അടക്കം ട്വീറ്റ് ചെയ്താണ് നഗരസഭാ അധികൃതര്‍ പ്രചാരണം നിഷേധിച്ചത്.

ട്വീറ്റ്: