എഡിറ്റര്‍
എഡിറ്റര്‍
ലിംഗഛേദം: പെണ്‍കുട്ടിക്കെതിരെ കേസെടുത്തിട്ടില്ലെന്ന് ഐ.ജി മനോജ് എബ്രഹാം
എഡിറ്റര്‍
Saturday 20th May 2017 9:15pm

തിരുവനന്തപുരം: തന്നെ പീഡിപ്പിച്ച സ്വാമിയുടെ ലിംഗം ഛേദിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്നത് അടിസ്ഥാനരഹിതമെന്ന് ഐ.ജി മനോജ് എബ്രഹാം വ്യക്തമാക്കി. അതിക്രമം നടന്നപ്പോള്‍ പ്രതികരിക്കുക മാത്രമാണ് പെണ്‍കുട്ടി ചെയ്തത്. പ്രതിരോധിച്ചതിന്റെ പേരില്‍ കേസെടുക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വാമിയുടെ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ പെണ്‍കുട്ടിയ്‌ക്കെതിരെ കേസെടുക്കാന്‍ കഴിയില്ല. ആയുധം ഉപയോഗിച്ച് മുറിവേല്‍പ്പിച്ചുവെന്നാണ് മൊഴി. സ്വാമിയ്‌ക്കെതിരായ ബലാത്സംഗ കേസിനൊപ്പം ഇക്കാര്യവും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Also Read: സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ച പെണ്‍കുട്ടി സുരക്ഷിതയായിരിക്കും; ഇന്ത്യന്‍ ശിക്ഷാനിയമം അവളെ സംരക്ഷിക്കുന്നത് ഇങ്ങനെ


ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 324-ആം വകുപ്പ് പ്രകാരം പെണ്‍കുട്ടിക്കെതിരെ കേസെടുത്തുവെന്നാണ് നേരത്തേ പുറത്ത് വന്ന വാര്‍ത്തകള്‍. സ്വാമിയുടെ പരുക്കിനെ കുറിച്ച് മെഡിക്കല്‍ കോളേജ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുത്തതെന്നും കേസെടുത്തത് സ്വാഭാവികമായ നടപടിയാണെന്നും പെറ്റി കേസാണ് രജിസ്റ്റര്‍ ചെയ്തതെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

പെണ്‍കുട്ടി ചെയ്തത് ഉദാത്തമായ പ്രവൃത്തിയാണെന്നും പെണ്‍കുട്ടിയെ സര്‍ക്കാര്‍ പിന്തുണയ്ക്കുമെന്നും നേരത്തേ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 100-ആം വകുപ്പ് പ്രകാരം പെണ്‍കുട്ടിക്ക് നിയമപരമായി സംരക്ഷണം ലഭിക്കുമെന്നതും ശ്രദ്ധേയമാണ്.


Don’t Miss: ‘എല്ലാവര്‍ക്കും അക്കൗണ്ടില്‍ അഞ്ച് ലക്ഷം രൂപ, ചെയ്യേണ്ടത് ഇത്ര മാത്രം’; പുതിയ ‘ഓഫറു’മായി കെ.ആര്‍.കെ വീണ്ടും; മോദിയുടേത് പോലുള്ള ‘തള്ള്’ മാത്രമെന്ന് സോഷ്യല്‍ മീഡിയ


താന്‍ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ മുതല്‍ ഇയാള്‍ തന്നെ ഉപദ്രവിക്കുന്നുണ്ടെന്നാണ് 23-കാരിയായ യുവതി പോലീസിന് നല്‍കിയ മൊഴി. ഗംഗേശാനന്ദ തീര്‍ത്ഥപാദം ഇന്നലെ രാത്രി വീട്ടിലെത്തുമെന്നറിഞ്ഞ യുവതി നേരത്തെ തന്നെ കത്തി കൈയില്‍ കരുതി വച്ചിരുന്നു. പിന്നീട് ഇയാള്‍ ഉപദ്രവിക്കാനെത്തിയപ്പോള്‍ ആണ് കത്തി ഉപയോഗിച്ച് ലിംഗം ഛേദിച്ചത്.

യുവതിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാളെ യുവതിയുടെ വീട്ടുകാര്‍ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്. പിന്നീട് ആശുപത്രി അധികൃതര്‍ വിവരമറിയച്ചതനുസരിച്ച് സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

Advertisement