Complaint against Arundhati Roy for 'glorifying' Maoistsന്യൂദല്‍ഹി: കാശ്മീര്‍ വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് അരുന്ധതി റോയിക്കെതിരെ കേസെടുക്കില്ല. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരമാണ് അരുന്ധതിക്കെതിരെ കേസെടുക്കേണ്ടെന്ന് ഡല്‍ഹി പോലീസ് തീരുമാനിച്ചത്. ഇതുസംബന്ധിച്ച അറിയിപ്പ് ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പോലീസിന് കൈമാറി.

അരുന്ധതിയോ പോലെയുള്ളവര്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ക്കെതിരെ കേസെടുത്താല്‍ അത് കാശ്മീരിലെ വിഘടനവാദികള്‍ക്ക് പുതിയ പ്രശ്നങ്ങളുണ്ടാക്കാനുള്ള അവസരമാകുമെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

Subscribe Us:

കാശ്മീര്‍ ഇന്ത്യയുടെ ഭാഗമല്ലെന്ന തന്റെ പരാമര്‍ശങ്ങളുടെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാനായിരുന്നു കേന്ദ്ര സര്‍ക്കാറിന്‍റെ ആദ്യ തീരുമാനം.