എഡിറ്റര്‍
എഡിറ്റര്‍
ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടെന്ന് സുപ്രീംകോടതി; കേരളത്തിന്റെ നയത്തിന് ഭാഗിക അംഗീകാരം
എഡിറ്റര്‍
Wednesday 5th March 2014 4:45pm

liquor2

ന്യൂദല്‍ഹി: സംസ്ഥാനത്തെ പുതിയ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. ഉത്തരവ് കേരളത്തിന്റെ മദ്യനയത്തിന് സുപ്രീം കോടതിയുടെ ഭാഗിക അംഗീകാരമയാണ് വിലയിരുത്തപ്പെടുന്നത്.

നിലവാരമില്ലാത്ത ബാറുകളെക്കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഏകാംഗ കമ്മീഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച് സര്‍ക്കാരിന് നടപടി സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

എന്നാല്‍ ദൂരപരിധി സംബന്ധിച്ച സര്‍ക്കാര്‍ നിലപാട് സുപ്രീം കോടതി തള്ളി. ദൂരപരിധിയുടെ പേരില്‍ ഫോര്‍ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.

ഫോര്‍സ്റ്റാര്‍, ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നിഷേധിക്കരുതെന്നും അപേക്ഷ നല്‍കിയാല്‍ ലൈസന്‍സ് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.

മദ്യനയം സംബന്ധിച്ച കോടതിയലക്ഷ്യ കേസില്‍ സംസ്ഥാന സര്‍ക്കാറിനു സുപ്രീംകോടതി കഴിഞ്ഞവര്‍ഷം നോട്ടീസ് നല്‍കിയിരുന്നു. സംസ്ഥാനത്തെ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കാത്ത പശ്ചാത്തലത്തില്‍ പന്ത്രണ്ട് ബാര്‍ ഹോട്ടല്‍ ഉടമകളുടെ ഹരജി പരിഗണിക്കവേയാണ് സുപ്രീംകോടതി സര്‍ക്കാരിന് നോട്ടീസ് അയച്ചിരുന്നത്.

Advertisement