Categories

മാവോവാദികള്‍­ക്കെ­തി­രേ സേനയെ ഉ­പ­യോ­ഗി­ക്കില്ല: ജി കെ പിള്ള

റായ്­പൂര്‍ (ഛത്തീസ്ഗഢ്): മാവോവാദി പ്രദേശങ്ങളില്‍ സൈനികരെ വിന്യസിക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള. സുരക്ഷാ കാര്യങ്ങള്‍ക്കുള്ള കാബിനറ്റ് കമ്മിറ്റി ചേര്‍ന്ന് ഒരുമാസത്തിനുശേഷമാണ് ഇക്കാര്യത്തില്‍ ഔദ്യോഗികമായ വെളിപ്പെ­ടു­ത്തല്‍ ന­ട­ത്തി­യി­രി­ക്കു­ന്നത്.

സൈനികവിന്യാസത്തിന് അനുകൂലമായി ആഭ്യന്തരമന്ത്രി പി ചിദംബരം പ്രസ്താവനയിറക്കിയെങ്കിലും പ്രതിരോധ മന്ത്രി എ കെ ആന്റണി ഇതിനെ എതിര്‍ത്തിരുന്നു.

എന്നാല്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ വെളിപ്പെടുത്തലോടെ മാവോവാദി പ്രദേശങ്ങളില്‍ സൈനികരെ വിന്യസിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

പ്രാദേശികപ്രശ്‌­നങ്ങള്‍ പഠിച്ചശേഷം പരിഹാരം കാണുകയെന്നതാണ് പോംവഴിയെന്നും ചത്തീസ്ഗഢില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പ­റഞ്ഞു.

മാ­വോ­യി­സ്­റ്റുക­ളെ പൂര്‍­ണ­മായും തുട­ച്ചു നീ­ക്കാന്‍ കു­റഞ്ഞ­ത് എ­ഴു വര്‍­ഷ­മെ­ങ്കിലും വേ­ണ്ടി വ­രു­മെ­ന്നും അ­ദ്ദേ­ഹം പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.