കൊല്‍ക്കൊത്ത: പശ്ചിമ ബംഗാളില്‍ സി.പി.ഐ.എമ്മിന് സായുധ കേഡര്‍മാരില്ലെന്ന് മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ. പശ്ചിമബംഗാളിലെ ക്രമസമാധം സംബന്ധിച്ച് ആഭ്യന്തരമന്ത്രി പി ചിദംബരം അയച്ച കത്തിന് മറുപടിയിലാണ് ബുദ്ധദേവ് ഇക്കാര്യം വ്യക്തമാക്കിയത്.

മാവോവാദി ആക്രമണങ്ങള്‍ക്കിരയായ സി.പി.ഐ.എം പ്രവര്‍ത്തകരുടെ എണ്ണം ചിദംബരം കത്തില്‍ സൂചിപ്പിച്ചതിനേക്കാള്‍ നിരവധിയുണ്ടെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍ കത്തിന് മറുപടി അയച്ചിട്ടുണ്ടെന്നും വിശദാംശങ്ങള്‍ പുറത്ത് വിടാറായിട്ടില്ലെന്നും ബുദ്ധദേവ് പറഞ്ഞു.

Subscribe Us:

കേന്ദ്ര സര്‍ക്കാര്‍ പറയുന്ന വിധത്തില്‍ സി.പി.ഐ.എമ്മിന് സായുധ വിഭാഗമുണ്ടെങ്കില്‍ ബംഗാളില്‍ വിന്യസിച്ച കേന്ദ്ര സേനക്ക് അത് നശിപ്പിക്കാവുന്നതേയുള്ളൂവെന്നും കത്തില്‍ വ്യക്തമാക്കുന്നു.