എഡിറ്റര്‍
എഡിറ്റര്‍
ആം ആദ്മി പാര്‍ട്ടിയുമായി ദേശീയ സഖ്യത്തിന് സി.പി.ഐ.എം ഇല്ല
എഡിറ്റര്‍
Thursday 23rd January 2014 12:25am

cpim-flag

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുമായി ദേശീയ സഖ്യത്തിന് ഇല്ലെന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോയില്‍ തീരുമാനം. പാര്‍ട്ടി ശക്തി കേന്ദ്രങ്ങളായ ബംഗാള്‍, കേരളം, ത്രിപുര എന്നിവിടങ്ങളില്‍ മുന്നണി സംവിധാനം ഇപ്പോഴത്തെ നിലയില്‍ തുടരാനും തീരുമാനിച്ചു.

സംസ്ഥാനങ്ങളില്‍ എത്ര സീറ്റില്‍ മത്സരിക്കുമെന്ന് അതത് സംസ്ഥാനങ്ങള്‍ തീരുമാനിക്കും. ഇടത് കേന്ദ്രങ്ങളില്‍ ആം ആദ്മി പാര്‍ട്ടി കടന്നുകയറുന്നത് ഭീഷണിയാകുമെന്ന ആശങ്കയാണ് എ.എ.പിയെ പാര്‍ട്ടി അകറ്റി നിര്‍ത്താന്‍ കാരണം.

തമിഴ്‌നാട്ടില്‍ എ.ഐ.എം.ഡി.എം.കെയുമായുള്ള സഹകരണം സി.പി.ഐ.എം ആഗ്രഹിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസുമായും സഖ്യമുണ്ടാക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നുണ്ട്.

കേരളമാണ് സി.പി.ഐ.എം നേതൃത്വം പ്രതീക്ഷയോടെ കാണുന്ന മറ്റൊരു സംസ്ഥാനം. കേരളത്തില്‍ നിന്നും പരമാവധി സീറ്റ് നേടാനാണ് പാര്‍ട്ടിയുടെ ശ്രമം. ഇതിനായുള്ള നടപടികളെടുക്കാനും പി.ബിയില്‍ തീരുമാനമായി.

ബംഗാളില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കേണ്ട എന്നതാണ് കേരളത്തിലേക്ക് പാര്‍ട്ടി ഉറ്റുനോക്കുന്നതിനുള്ള കാരണം.

Advertisement