എഡിറ്റര്‍
എഡിറ്റര്‍
ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് മുന്‍കൂര്‍ ജാമ്യമില്ല
എഡിറ്റര്‍
Friday 28th July 2017 4:41pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ അപ്പുണ്ണി ചോദ്യംചെയ്യലിനു ഹാജരാകണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.

ദിലീപിന്റെ മാനേജരായ അപ്പുണ്ണിക്ക് നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് അന്വേഷണത്തില്‍ വ്യക്തമായത്. അപ്പുണ്ണിയെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കിയിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.


Also Read :കേന്ദ്രസര്‍ക്കാരും ചിത്രയെ തഴഞ്ഞു: അത്‌ലറ്റിക് ഫെഡറേഷന്‍ തീരുമാനത്തില്‍ ഇടപെടാനാവില്ലെന്ന് വിശദീകരണം


സുനിയും അപ്പുണ്ണിയും ഫോണില്‍ സംസാരിച്ചതിനു തെളിവുണ്ട്. തൃശ്ശൂരിലെ ഹോട്ടലില്‍വെച്ച് ദിലീപ് പതിനായിരം രൂപ അഡ്വാന്‍സ് നല്‍കിയെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചതോടെയാണ് അപ്പുണ്ണി ഒളിവില്‍ പോയത്.

Advertisement