എഡിറ്റര്‍
എഡിറ്റര്‍
‘എ’ പടങ്ങള്‍ ടിവിയില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് വിലക്ക്
എഡിറ്റര്‍
Sunday 26th August 2012 9:26am

ദ ഡേര്‍ട്ടി പിക്ചറും ജന്നത്ത് 2 വും ടെലിവിഷനില്‍ വന്നശേഷം കാണാമെന്ന് കാത്തിരുന്നവര്‍ക്ക് തിരിച്ചടി. എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഈ ചിത്രങ്ങള്‍ ഇനി ടെലിവിഷനില്‍ പ്രദര്‍ശിപ്പിക്കാനാവില്ല. എ സര്‍ട്ടിഫിക്കറ്റ് നേടിയ ചിത്രങ്ങള്‍ മിനി സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചിരിക്കുകയാണ്.

Ads By Google

എ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രങ്ങള്‍ ടെലിവിഷനുവേണ്ടി റീ-സര്‍ട്ടിഫൈ ചെയ്യുന്നത് അവസാനിപ്പിച്ചതായി ദ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ അറിയിച്ചു. 1952ലെ സിനിമാറ്റാഗ്രോഫ് ആക്ടിലെ വ്യവസ്ഥ പ്രകാരമാണ് സെന്‍സര്‍ ബോര്‍ഡ് തീരുമാനം.

റിലീസിന് മുമ്പേ തന്നെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ് വിറ്റ് കാശുവാരുന്ന വന്‍കിട നിര്‍മാണക്കമ്പനികള്‍ക്ക് വന്‍തിരിച്ചടിയാണ് ഈ തീരുമാനം. അമീര്‍ ഖാന്റെ ഹോം പ്രൊഡക്ഷന്‍ ചിത്രം ദല്‍ഹി ബെല്ലി, അനുരാഗ് കശ്യപിന്റെ ഗാംങ്‌സ് ഓഫ് വസേയ്പൂര്‍, വിക്രം ബട്ടിന്റെ ഹെയ്റ്റ് സ്റ്റോറി എന്നീ വന്‍ ചിത്രങ്ങളെ ഈ തീരുമാനം പ്രതികൂലമായി ബാധിക്കും. ഈ ചിത്രങ്ങളില്‍ മിക്കവയുടെയും സാറ്റലൈറ്റ് റൈറ്റ് കോടികള്‍ക്ക് വിറ്റുകഴിഞ്ഞു.

റീസര്‍ട്ടിഫിക്കേഷന്‍ ഇതിനകം തന്നെ അവസാനിപ്പിച്ചെന്ന കാര്യം സെന്‍സര്‍ ബോര്‍ഡ് സി.ഇ.ഒ പങ്കജ താക്കൂര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ‘ഇത് സിനിമാറ്റോഗ്രാഫ് നിയമത്തിന്റെ ഭാഗമല്ല. എന്നാല്‍ ഇത് ആ നിയമത്തിന്റെ ഭാഗമായി ഞങ്ങള്‍ കൂട്ടിച്ചേര്‍ക്കാനാഗ്രഹിക്കുന്നു. ഇതില്‍ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റാണ്’ അവര്‍ വ്യക്തമാക്കി.

ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് സിനിമാ ലോകത്ത് നിന്നും ഉയരുന്നത്. സിനിമയുടെ സാമ്പത്തിക സാധ്യതകള്‍ മങ്ങാന്‍ ഈ തീരുമാനമിടയാക്കുമെന്ന് നിര്‍മാതാവ് മുകേഷ് ഭട്ട് പറഞ്ഞു.

Advertisement