Categories
chemmannur

തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ചിത്രമടങ്ങിയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

modi

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നും പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും മറ്റ് രാഷ്ട്രീയ നേതാക്കളുടെ ചിത്രങ്ങള്‍ അടങ്ങിയ പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍.


Must Read:സംഘാടകര്‍ ക്രമം തെറ്റിച്ചു: വെങ്കയ്യ നായിഡു പങ്കെടുത്ത പരിപാടിയ്ക്കിടെ പ്രസംഗിക്കാതെ മുഖ്യമന്ത്രി ഇറങ്ങിപ്പോയി


ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഗോവ, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഇത്തരം പരസ്യങ്ങള്‍ നീക്കം ചെയ്യണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.

സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം ചിലവഴിച്ച് രാഷ്ട്രീയ പാര്‍ട്ടികളെ അല്ലെങ്കില്‍ ഏതെങ്കിലും പദ്ധതികളെ ഉയര്‍ത്തിക്കാട്ടുന്നത് പെരുമാറ്റ ചട്ട ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ തീരുമാനം അറിയിച്ചിരിക്കുന്നത്.

‘തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നും രാഷ്ട്രീയനേതാക്കളുടെ അല്ലെങ്കില്‍ പാര്‍ട്ടികളുടെ നേട്ടങ്ങളെ ഉയര്‍ത്തിക്കാട്ടാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ പരസ്യങ്ങളും നീക്കം ചെയ്യുകയോ മറയ്ക്കുകയോ ചെയ്യണം.’ ഉത്തരവില്‍ പറയുന്നു.

തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ പെട്രോള്‍ പമ്പുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ച മോദിയുടെ ചിത്രമുള്‍പ്പെട്ട പരസ്യങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.

ഫെബ്രുവരി നാലു മുതല്‍ മാര്‍ച്ച് എട്ടുവരെയാണ് ഈ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 11നാണ് വോട്ടെണ്ണല്‍.

Tagged with: