ജഡ്ജിമാര്‍ക്ക്‌ നേരെയുള്ള പരാതിയിന്‍മേല്‍ നടപടിയായില്ല
Kerala
ജഡ്ജിമാര്‍ക്ക്‌ നേരെയുള്ള പരാതിയിന്‍മേല്‍ നടപടിയായില്ല
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 28th January 2012, 9:32 am

തിരുവനന്തപുരം: സ്ഥാനമൊഴിഞ്ഞ സുപ്രീംകോടതി ജഡ്ജി സിറിയക് ജോസഫിന്റേയും ഹിമാചല്‍ പ്രദേശ് ചീഫ് ജസ്റ്റിസ് കുര്യന്‍ ജോര്‍ജ്ജിനുമെതിരെയുള്ള പരാതിയിന്‍മേല്‍ നടപടിയായില്ല.

പദവിയിലിരിക്കെ സീറോ മലബാര്‍ സഭയിലെ സമാന്തരകോടതികളെ ജസ്റ്റിസ് സിറിയക് പിന്തുണച്ചു എന്നാണ് പരാതി. ഇരുവരെയും ഇംപീച്ച് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പരാതിയെ തുടര്‍ന്നുള്ള അന്വേഷണം ഉന്നതര്‍ ഇടപെട്ട് ഒതുക്കി തീര്‍ക്കുന്നതായും ആക്ഷേപമുണ്ട്.

രാഷ്ട്രപതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേന്ദ്ര നിയമകാര്യ സെക്രട്ടറി പരാതിയിന്‍മേല്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഉത്തരവ് നല്‍കിയെങ്കിലും ഒരു വര്‍ഷമായിട്ടും നടപടിയൊന്നുമായില്ല.

സുപ്രീം കോടതി ജഡ്ജിയായിരുന്ന  ജസ്റ്റിസ് സിറിയക് ജോസഫ് ഇന്നലെയാണ്  വിരമിച്ചത്. കാനം നിയമങ്ങളും രൂപത കോടതികളും അനുകൂലിക്കുന്ന ന്യായാധിപന്‍മാര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് 2010 ഒക്ടോബറിലാണ് കോഴിക്കോട് കത്തോലിക് ലേമാന്‍ അസോസിയേഷന്‍ രാഷ്ട്രപതിയ്ക്ക് പരാതി നല്‍കിയത്.

Malayalam News

Kerala News In English