എഡിറ്റര്‍
എഡിറ്റര്‍
എം.എല്‍.എമാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസ് തെറ്റുകാരല്ല: തിരുവഞ്ചൂര്‍
എഡിറ്റര്‍
Thursday 7th February 2013 12:18pm

തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ രാജി ആവശ്യപ്പെട്ട് ഇന്നലെ മഹിളാ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ രണ്ട് വനിതാ എം.എല്‍.എമാരെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ പോലീസിന് പങ്കില്ലെന്ന് ആഭ്യന്തര മന്ത്രിതിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.

കഴിഞ്ഞ ദിവസമുണ്ടായ സംഭവങ്ങള്‍ മുഴുവന്‍ മാധ്യമങ്ങള്‍ക്ക് മുന്നിലാണുണ്ടായത്. സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷം ആവശ്യം ഉന്നയിച്ചു.  ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു.

Ads By Google

എന്നാല്‍ സംഭവത്തെ കുറിച്ച് പത്രത്തിലും ചാനലുകളിലും വന്ന ദൃശ്യങ്ങളിലോ സി.ഡി പരിശോധനയിലോ പോലീസിന്റെ കുറ്റം എന്താണെന്ന് കണ്ടെത്താനായിട്ടില്ല. ബിജി മോളും ഗീതാ ഗോപിയും തനിക്കും സ്പീക്കര്‍ക്കും തന്ന കത്തില്‍ സാരി വലിച്ചതായൊന്നും പറയുന്നില്ല. ഗീതാ ഗോപിയുടെ കത്തില്‍ പറയുന്നത് എം.എല്‍.എയ്ക്ക് നല്‍കേണ്ട പരിഗണന തനിക്ക് നല്‍കിയില്ലെന്നാണ്.

പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണ്. എം.എല്‍.എമാരെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍ ഇന്നലെ പറഞ്ഞ മൊഴിയും ഇന്നത്തെ മൊഴിയും തമ്മില്‍ വ്യത്യാസമുണ്ട്.

മര്‍ദ്ദിച്ച പോലീസുകാരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടുമില്ല. പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രി തന്നെ എം.എല്‍.എമാരുടെ മൊഴി രേഖപ്പെടുത്തിയതാണ്. എ.ഡി.ജി.പി നടത്തിയ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച്ച കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ പോലീസിനെ സസ്‌പെന്റ് ചെയ്യാനാവില്ല. എം.എല്‍.എമാരുടെ പരാതിയില്‍ സി.ഡിയും ചാനലിലും പത്രത്തിലും വന്ന ദൃശ്യങ്ങള്‍ പരിശോധിച്ചതാണ്. ഇതില്‍ പോലീസ് കുറ്റക്കാരാണെന്ന് കണ്ടെത്താനായിട്ടില്ല. അതിനാല്‍ അവരെ സസ്‌പെന്റ് ചെയ്യാനാവില്ല.

ബിജി മോള്‍ എം.എല്‍.എ പോലീസ് വാഹനത്തിന് ഇടിക്കുന്ന ചിത്രം പത്രത്തില്‍ വന്നതാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

എം.എല്‍.എമാരെ പോലീസ് മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്ന് പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് മുഖ്യമന്ത്രി അറിയിച്ചത്.

എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണം സ്വീകാര്യമല്ലെന്ന് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും പോലീസുകാരെ സസ്‌പെന്റ് ചെയ്യാതെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അന്വേഷണത്തെ പ്രതിപക്ഷം ഭയപ്പെടുന്നതിനാലാണ് പ്രതിപക്ഷം തടസ്സം നില്‍ക്കുന്നതെന്നും തിരുവഞ്ചൂര്‍ ആരോപിച്ചു.

Advertisement