Categories

അ­സി­നെ­തി­രേ തല്‍­ക്കാ­ലം അ­ച്ച­ട­ക്ക ന­ട­പ­ടി­യില്ല

ചെന്നൈ: തെ­ന്നി­ന്ത്യന്‍ താ­രം അ­സിന്‍ തോ­ട്ടു­ങ്ക­ലി­നെ ത­മി­ഴ് സി­നി­മ­യില്‍ തല്‍­ക്കാലം വില­ക്ക് ഏര്‍­പ്പെ­ടു­ത്തില്ല. അ­സി­നെ­തി­രേ അ­ച്ച­ട­ക്ക ന­ടപ­ടി സ്വീ­ക­രി­ക്കു­ന്ന കാ­ര്യ­ത്തില്‍ തെ­ന്നി­ന്ത്യന്‍ ന­ടി­കര്‍ സം­ഘ­ത്തി­ന്റെ യോ­ഗം തീ­രു­മാ­ന­മെ­ടു­ത്തില്ല. സം­ഘ­ട­ന­യി­ലുണ്ടാ­യ അ­ഭി­പ്രാ­യ­ഭി­ന്നത­യെ തു­ടര്‍­ന്നാ­ണിത്. സി­നി­മാ സം­ഘ­ട­ന­ക­ളു­ടെ സം­യുക്ത യോ­ഗ­ത്തില്‍ അന്തി­മ തീ­രു­മാ­നം എ­ടു­ക്കു­മെന്നും ഭാ­ര­വാ­ഹി­കള്‍ പ­റഞ്ഞു.

ന­ടി­കര്‍ സം­ഘം സെ­ക്രട്ട­റി രാ­ധാ ര­വി­യ­ട­ക്ക­മു­ള്ള­വര്‍ അ­സി­നെ­തി­രേ ന­ട­പ­ടി­വേ­ണ­മെ­ന്ന് ആ­വ­ശ്യ­പ്പെട്ടു. എ­ന്നാല്‍ ശ­ര­ത്­കു­മാ­റി­ന്റെ നേ­ത്യ­ത്വ­ത്തി­ലു­ള്ള ഒ­രു വി­ഭാ­ഗം അ­സി­നെ പി­ന്തു­ണ­യ്­ക്കു­ക­യാ­യി­രുന്നു. തെ­റ്റു­തി­രു­ത്താന്‍ ഒ­ര­വസ­രം നല്‍­ക­ണ­മെന്നും അ­തി­നാ­യി അ­സി­ന്റെ മാ­പ്പ് എ­ഴു­തി­വാ­ങ്ങനും യോ­ഗം തീ­രു­മാ­നിച്ചു.

സല്‍­മാന്‍ ഖാ­ന്‍ ചി­ത്രമാ­യ റെ­ഡി­യു­ടെ ചി­ത്രീ­ക­ര­ണ­ത്തി­ന് ശ്രീ­ല­ങ്ക­യില്‍ പോ­യ­തി­ന്റെ പേ­രി­ലാ­ണ് അ­സി­നെ­തി­രേ വി­ല­ക്കേര്‍­പ്പെ­ടു­ത്താന്‍ ന­ടി­കര്‍ സം­ഘം ആ­ലോ­ചി­ച്ച­ത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.