എഡിറ്റര്‍
എഡിറ്റര്‍
മുന്‍ കേന്ദ്രമന്ത്രി എന്‍.കെ.പി സാല്‍വെ അന്തരിച്ചു
എഡിറ്റര്‍
Sunday 1st April 2012 12:00pm

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര മന്ത്രിയും ബി.സി.സി.ഐ അധ്യക്ഷനുമായിരുന്ന എന്‍.കെ.പി സാല്‍വെ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്ന സാല്‍വെയുടെ അന്ത്യം ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു.

ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ഇന്ന് രാത്രി നാഗ്പൂരിലേക്ക് കൊണ്ടുപോകുന്ന സാല്‍വെയുടെ മൃതദേഹം നാളെ സംസ്‌കരിക്കും.

മദ്ധ്യപ്രദേശിലെ ചിന്നവാഡയില്‍ ആണ് എന്‍.കെ.പി സാല്‍വെ ജനിച്ചത്. ക്രിക്കറ്റ് ഭരണരംഗത്ത് സാല്‍വെ ഏറെക്കാലം സജീവമായിരുന്ന സാല്‍വയുടെ പേരിലാണ് ബി.സി.സി.ഐ ചലഞ്ചര്‍ ട്രോഫി കിരീടം നാമകരണം ചെയ്തിരിക്കുന്നത്.

കോണ്‍ഗ്രസിന്റെ കേന്ദ്ര മന്ത്രിയായിരുന്ന സാല്‍വെ ഇടക്കാലത്ത് മഹാരാഷ്ട്ര വിഭജിച്ച് പ്രത്യേക വിദര്‍ഭ സംസ്ഥാനം രൂപവല്‍ക്കരിക്കണമെന്നാവശ്യപ്പെട്ട് വസന്ത് സാഠെയോടൊപ്പം കോണ്‍ഗ്രസ് വിട്ടു.

പ്രശസ്ത അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെ, അരുന്ധതി എന്നിവര്‍ മക്കളാണ്.

Malayalam News

Kerala News in English

Advertisement