nk-premchandrenകൊല്ലം: തെരഞ്ഞെടുപ്പില്‍ തന്നെ തോല്‍പിക്കാന്‍ എന്‍.എസ്.എസ് ശ്രമിച്ചതായി മന്ത്രി എന്‍.കെ പ്രേമചന്ദ്രന്‍. എന്‍.എസ്.എസിനെ ഏറ്റവും കൂടുതല്‍ സംരക്ഷിച്ചിട്ടുള്ള മുഖ്യമന്ത്രിയാണ് വി.എസ്. എന്‍.എസ്.എസിന്റെ നിലപാടുമാറ്റം തന്നെ അത്ഭുതപ്പെടുത്തിയതായും മന്ത്രി പറഞ്ഞു.

എന്‍.എസ്.എസിനെതിരേ പല കോണില്‍ നിന്നും അഭിപ്രായവ്യത്യാസം ഉണ്ടായപ്പോള്‍ അതെല്ലാം പരിഹരിക്കാന്‍ മുന്നിട്ടിറങ്ങിയ ആളാണ് വി.എസ്. ഇതിന് താന്‍ സാക്ഷിയാണ്. ഒരാള്‍ മുഖ്യമന്ത്രിയാകാതിരിക്കാന്‍ വേണ്ടി മാത്രം നിലപാട് മാറ്റിയെന്ന എന്‍.എസ്.എസിന്റെ പ്രസ്താവന അവശ്വസനീയമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.