Categories

പ്രേമചന്ദ്രനെതിരെ വധഭീഷണി: ക്രൈം ഡിറ്റാച്ച്‌മെന്റ് അന്വേഷിക്കും

തിരുവനന്തപുരം: മുന്‍ ജലവിഭവമന്ത്രിയും ആര്‍.എസ്.പി.നേതാവുമായഎന്‍.കെ. പ്രേമചന്ദ്രനെതിരായ വധഭീഷണിയെക്കുറിച്ച് അന്വേഷിക്കാന്‍ കൊല്ലം ക്രൈം ഡിറ്റാച്ച്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറെ ചുമതലപ്പെടുത്തി. ഇതുസംബന്ധിച്ച് പ്രേമചന്ദന്‍ മുഖ്യമന്ത്രിക്ക് നല്‍കിയെ പരാതിയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് എതിരായ നിലപാടു സ്വീകരിച്ച പ്രേമചന്ദ്രനെ കൊല്ലുമെന്നു ഭീഷണി മുഴക്കുന്ന കത്ത് പ്രേമചന്ദ്രന്റെ കൊല്ലത്തെ വീട്ടിലാണു ലഭിച്ചത്.പേര് വെളിപ്പെടുത്താതെ എഴുതിയ കത്ത് തമിഴ്‌നാട്ടിലെ കമ്പത്തു നിന്നാണ് പോസ്റ്റ് ചെയ്തിരിന്നത് എന്ന്കത്തിലെ തപാല്‍മുദ്രയില്‍നിന്ന് വ്യക്തമായിരുന്നു.തുടര്‍ന്ന ഇംഗ്ലീഷിലുള്ള പ്രേമചന്ദ്രന്‍ മുഖ്യമന്ത്രിക്കു കൈമാറിയിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.