എഡിറ്റര്‍
എഡിറ്റര്‍
പിന്തുണ തേടി പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരെ കണ്ടു
എഡിറ്റര്‍
Wednesday 12th March 2014 5:45pm

nk-premachandran

കോട്ടയം: ആര്‍.എസ്.പി നേതാവ് എന്‍.കെ പ്രേമചന്ദ്രന്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി. ചങ്ങനാശേരിയിലെ സുകുമാരന്‍ നായരുടെ വീട്ടിലായിരുന്നു കൂടിക്കാഴ്ച.

പ്രേമചന്ദ്രന്‍ മുക്കാല്‍ മണിക്കൂറോളം സുകുമാരന്‍ നായരുമായി ചര്‍ച്ച നത്തി. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളും സ്ഥാനാര്‍ഥിയാകാന്‍ തീരുമാനിച്ച സാഹചര്യവും പ്രേമചന്ദ്രന്‍ സുകുമാരന്‍ നായരെ അറിയിച്ചതായാണ് വിവരം.

കൊല്ലം സീറ്റിനെച്ചൊല്ലിയുണ്ടായ അഭിപ്രായ ഭിന്നത മൂലമാണ് ആര്‍.എസ്.പി എല്‍.ഡി.എഫ് വിട്ടത്. ആര്‍.എസ്.പി  ഇടത് മുന്നണി വിടുന്നതോടെ തിരുവനന്തപുരം, കൊല്ലം നഗരസഭകളിലെ അധികാരം എല്‍.ഡി.എഫിന് നഷ്ടമാകും.

അര്‍.എസ്.പിയെ വിമര്‍ശിക്കാന്‍ സി.പി.ഐ.എമ്മിന് അധികാരമില്ലെന്ന് എന്‍.കെ പ്രേമചന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇടത് മുന്നണിയില്‍ തുടരുന്ന കാലത്ത് പോലും രാഷ്ട്രീയ പ്രതികരണങ്ങളുടെ കാര്യത്തില്‍ പരിമിതി ഉണ്ടായിരുന്നു. നിലനില്‍പ്പിന്റെ ഭാഗമായാണ് ആര്‍.എസ്.പി ഇടത് മുന്നണി വിട്ട് യു.ഡി.എഫില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സി.പി.ഐ.എമ്മിന്റെ നിലനില്‍പ്പിന്റെ ഭാഗമായിട്ടായിരുന്നു തമിഴ്‌നാട്ടില്‍ ജയലളിതയുമായി സഖ്യത്തിന ശ്രമിച്ചിരുന്നത് അതേ നിലപാടാണ് ആര്‍.എസ്.പി കേരളത്തില്‍ സ്വീകരിച്ചതെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement