Categories

കുഞ്ഞാലിക്കുട്ടിക്കെതിരെ ഹരജി നല്‍കിയ എന്‍.കെ അബ്ദുല്‍ അസീസ് പോലീസ് കസ്റ്റഡിയില്‍

കോഴിക്കോട്: ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെ കോടതിയില്‍ ഹരജി നല്‍കിയ നാഷണല്‍ സെക്യുലര്‍ കോണ്‍ഫ്രന്‍സ് നേതാവ് എന്‍.കെ അബ്ദുല്‍ അസീസ് പോലീസ് കസ്റ്റഡിയില്‍. പാസ്‌പോര്‍ട്ട് സമ്പാദിക്കാന്‍ വ്യാജ സര്‍ട്ടഫിക്കറ്റ് നിര്‍മ്മിച്ചുവെന്ന കേസില്‍ വളപട്ടണം പോലീസാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

പാപ്പിനിശ്ശേരി സ്വദേശി ഷാഹുല്‍ ജഹാന്‍ നല്‍കിയ പാസ്‌പോര്‍ട്ട് അപേക്ഷയില്‍ ജനന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസ് സൂചിപ്പിക്കുന്നത്.

എന്നാല്‍ അടുത്തിടെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് രണ്ട് പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത സംഭവം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് അസീസ് കോഴിക്കോട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി ഈ മാസം 23ന് കോടതി പരിഗണിക്കാനിരിക്കയാണ്. ഇതിനിടെയുണ്ടായ അറസ്റ്റ് ദുരൂഹതയുയര്‍ത്തുന്നുണ്ട്.

നേരത്തെ ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് പുതിയ വിവാദങ്ങളുണ്ടായപ്പോള്‍ അസീസിന്റെ പേര് പറയാതെ കുഞ്ഞാലിക്കുട്ടി അദ്ദേഹത്തിനെതിരെ പരാമര്‍ശം നടത്തിയിരുന്നു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഐ.എന്‍.എല്‍ സെക്യുലര്‍ നേതാവിന്റെ ട്രാവല്‍സ് ഓഫീസ് കേന്ദ്രീകരിച്ചാണ് തനിക്കെതിരെ ഗുഢാലോചന നടന്നതെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ വെളിപ്പെടുത്തല്‍.

ഐ.എന്‍.എലിനെ മുസ്‌ലിം ലീഗില്‍ ലയിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് എന്‍.കെ അബ്ദുല്‍ അസീസിന്റെ നേതൃത്വത്തില്‍ പാര്‍ട്ടി വിട്ടത്. തുടര്‍ന്ന് പി.ടി.എ റഹീമിന്റെ നേതൃത്വത്തില്‍ സെക്യുലര്‍ ഫോറം രൂപീകരിക്കുകയായിരുന്നു.

2 Responses to “കുഞ്ഞാലിക്കുട്ടിക്കെതിരെ ഹരജി നല്‍കിയ എന്‍.കെ അബ്ദുല്‍ അസീസ് പോലീസ് കസ്റ്റഡിയില്‍”

  1. kerala

    കുഞ്ഞാലികുട്ടി പണം ഇതാണ് നാം കാണുന്നത് ഈ അരസ്റ്റ് ഇതു പോലെ ഐസ്കരേം കേസ് കുത്തി പൊക്കിയത് കൊണ്ടാണ് മുന്ബ്പ് മദനി ഉസ്താദ് ജയില്‍ കിടന്നത്

  2. mayav

    മദനിയെ മുന്‍പ് ജയിലില്‍ കിടക്കാതിരുന്നെങ്ങില്‍ കുഞ്ഞാലി സാഹിബും പാര്‍ട്ടിയും തറ പറ്റുമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.