ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അനീതികള്‍ തുടരുകയാണെങ്കില്‍ അധികാരത്തിലുള്ളവര്‍ അവര്‍ക്ക് നീതി നിഷേധിക്കുകയാണെങ്കില്‍ ദുര്‍ഗ്ഗയായി പടക്കളത്തില്‍ ഇറങ്ങാനും ഞാന്‍ മടിക്കില്ല

Subscribe Us:

ന്യൂദല്‍ഹി: കേരളത്തിലെ സി.പി.ഐ.എം പ്രവര്‍ത്തകരുടെ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവനയ്ക്ക് വിശദീകരണനവുമായി ബി.ജെ.പി ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡെ. ബി.ജെ.പി ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്കെതിരെ അനീതി തുടരുകയാണെങ്കില്‍ ദുര്‍ഗ്ഗയായി പടക്കളത്തില്‍ ഇറങ്ങാന്‍ മടിക്കില്ലെന്ന് പാണ്ഡെ പറഞ്ഞു.


Also Read: ‘മമതയെ വധിച്ചാല്‍ 65 ലക്ഷം രൂപ താരാം’; മമതയുടെ തലയ്ക്ക് വിലയിട്ട് അമേരിക്കയില്‍ നിന്ന് വാട്‌സ്ആപ്പ് സന്ദേശം


ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവേയാണ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പടക്കളത്തില്‍ ഇറങ്ങുമെന്ന് സരോജ് പാണ്ഡെ പറഞ്ഞത്. കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന പ്രസ്താവന വിവാദമായ സാഹചര്യത്തില്‍ പ്രസ്താവനയെക്കുറിച്ച വിവരിക്കുകയായിരുന്നു അവര്‍.

താന്‍ വിവാദപരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടും ഇല്ലെന്ന് പറഞ്ഞ ബി.ജെ.പി ജനറല്‍ സെക്രട്ടറി പ്രവര്‍ത്തകര്‍ക്ക് വേണ്ടി പടക്കളത്തില്‍ ഇറങ്ങാന്‍ മടിക്കില്ലെന്നും പറുകയായിരുന്നു. ‘ആര്‍.എസ്.എസ്- ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെയുള്ള അനീതികള്‍ തുടരുകയാണെങ്കില്‍ അധികാരത്തിലുള്ളവര്‍ അവര്‍ക്ക് നീതി നിഷേധിക്കുകയാണെങ്കില്‍ ദുര്‍ഗ്ഗയായി പടക്കളത്തില്‍ ഇറങ്ങാനും ഞാന്‍ മടിക്കില്ല’ പാണ്ഡെ പറഞ്ഞു.

ഛത്തീസ്ഗഡിലെ പ്രസംഗം നാടന്‍ ശൈലിയിലായിരുന്നെന്ന് പറഞ്ഞ സരോജ് പാണ്ഡെ താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്നും ആവര്‍ത്തിച്ചു. ‘കേരളത്തില്‍ കൊല്ലപ്പെടുന്ന എന്റെ പാര്‍ട്ടി പ്രവര്‍ത്തകരുടെയൊപ്പമാണ് ഞാന്‍ നില്‍ക്കേണ്ടത്. എന്തുകൊണ്ട് ഞാനത് ചെയ്തുകൂടാ ? ഞങ്ങളുടെ പാര്‍ട്ടി പ്രസിഡന്റും അവര്‍ക്ക് നീതി ആവശ്യപ്പെടുന്നുണ്ട്.’ സരോജ് പാണ്ഡെ പറഞ്ഞു.


Dont Miss:  ‘അടുത്തത് ഇതിലും ചെറിയൊരു പെട്ടിയില്‍ നിന്റെ നാവായിരിക്കും’; സുഹൃത്തിനെ പീഡിപ്പിച്ച നിര്‍മ്മാതാവിന് പശുവിന്റെ നാവ് അറുത്തെടുത്ത് മിഠായിപ്പെട്ടിയില്‍ സമ്മാനായി അയച്ചു കൊടുത്ത ഫിഷര്‍


നേരത്തെ സരോജ് പാണ്ഡെയുടെ പ്രസ്താവനയ്‌ക്കെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കേരള ജനത സോഷ്യല്‍മീഡിയയില്‍ കണ്ണു ചൂഴ്‌ന്നെടുക്കുമെന്ന ഭീഷണിക്കെതിരെ ക്യാമ്പയിനുമായും രംഗത്തെത്തിയിരുന്നു. സരോജ് പാണ്ഡെയുടെ ഫേസ്ബുക്ക് വാളില്‍ മലയാളികള്‍ പ്രതിഷേധം തീര്‍ത്തതും വാര്‍ത്തയായിരുന്നു.