തിരുവനന്തപുരം: പ്രതിപക്ഷം സ്ത്രീത്വത്തെ അപമാനിച്ചെന്ന് ആരോപിച്ച് ഭരണപക്ഷത്തെ വനിതാ എം എല്‍ എമാര്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബഹളത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവെച്ചു.

ഇടുക്കിയിലെ ഭൂമി പ്രശ്‌നം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ബഹളമുണ്ടായത്.
പ്രമേയം അവതരിപ്പിച്ച് പ്രസംഗിക്കവെ ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ അവസ്ഥയാണ് ഇടുക്കിയിലെ ഭൂമിക്കെന്നായിരുന്നു ശിവദാസന്‍ നായരുടെ പരാമര്‍ശം. പരാമര്‍ശം പിന്‍വലിച്ച് ശിവദാസന്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഭരണപക്ഷത്തെ വനിതാ അം്ഗങ്ങള്‍ രംഗത്തെത്തുകയായിരുന്നു. ബഹളത്ത തുടര്‍ന്ന് സ്പീക്കര്‍ സഭ നിര്‍ത്തിവെച്ചു.

കക്ഷി നേതാക്കളുമായി ചര്‍ച്ച നടത്തി സമവായമുണ്ടാക്കിയ ശേഷം സഭ വീണ്ടും ചേരും.