തിരുവനന്തപുരം: കല്ലുവാതുക്കല്‍ മദ്യ ദുരന്തക്കേസില്‍ ജസ്റ്റിസ് മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചുവെന്ന ആരോപണം നിയമ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കി.

പ്രതിപക്ഷത്തെ ആര്യാടന്‍ മുഹമ്മദാണ് നോട്ടീസ് നല്‍കിയത്. മോഹന്‍കുമാറിനെ സ്വാധീനിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആര്യാടന്‍ മുഹമ്മദ് ആവശ്യപ്പെട്ടു. പി.ശശിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.